ആമിയേ നോക്കിയപ്പോൾ അവൾ അവളുടെ ഒരു കൈ കൂട്ടിപ്പിടിച്ച് എന്നെ തന്നെ നോക്കി നിൽക്കുകയാണ്…
“ക്ലാസ്സ് വിട്ടോ…. ”
ചെറിയ കിതപ്പിൽ ഞാൻ അവളോട് ചോദിച്ചു….
മറുപടിയായി ഒരു തുള്ളി കണ്ണുനീർ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി…
തൊട്ടടുത്ത നിമിഷം അവൾ എന്റെ ദേഹത്തേക്ക് ചാഞ് എന്നേ കെട്ടി പിടിച്ചു…എന്റെ മുഖം അവൾ അവളുടെ മാറിലേക്കമർത്തി…. അവൾ ചെറുതായി വിറക്കുന്നുണ്ട്….
ഒന്നും പറയാനോ ചെയ്യാനോ കഴിയാത്ത അവസ്ഥ…. കുറച്ചു നേരം ഞാൻ അനങ്ങാതെ ഇരുന്നു.കാരണം അവളുടെ മാറിടം തരുന്ന സുരക്ഷിതത്വം ഏറെ വലുതായിരുന്നു….
കഷ്ട്ടി ഒരു മാസം പരിചയമുള്ള ഒരാളോട് തോന്നുന്ന അടുപ്പമാണോ ആമിക്കെന്നോട്…
വിട്ടകലാൻ ശ്രമിക്കുംതോറും അവളുടെ കെട്ടിപിടിത്തതിന്റെ ശക്തി കൂടി കൂടി വരുന്നുണ്ട്…
നിവൃത്തിയില്ലാതെ അവളിൽ നിന്നും അകലാൻ കുറച്ചു ശക്തി ഉപയോഗിക്കേണ്ടി വന്നു അവസാനം…
അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഇപ്പോൾ നടന്നതിന്റെ ഒരു ചളിപ്പും മുഖത്തില്ല വെറും സ്നേഹമാത്രം….
“പോവാം…. ”
ഞാൻ അവളോട് ചോദിച്ചു…
“മ്മ്… ”
ഒന്ന് മൂളിയതിന്റെ ഒപ്പം തോളിനിട്ട് ഒരു അടിയും കിട്ടി…
പിന്നേ അവളുടെ ഒരു ചിരിയാരുന്നു ഞാൻ കണ്ടത്…
ആ ചിരി സൂര്യരശ്മി പോലെയാണ്, കണ്ടു നിൽക്കുന്നവരുടെ മനസ്സിൽ ഒരു നേരിയ പ്രകാശം പരത്തും. അവളുടെ ചുണ്ടുകൾ വിടരുമ്പോൾ, കാഴ്ചയിലേക്ക് ആദ്യം എത്തുന്നത് പാൽ നിറത്തിൽ, മുത്തുപോലെ നിരനിരയായി അടുക്കി വച്ച വെളുത്ത പല്ലുകളാണ്. ആ പല്ലുകൾക്ക് പ്രത്യേകമായൊരു തിളക്കമുണ്ട്; അത് അവളുടെ സന്തോഷത്തെ ഇരട്ടിയാക്കി കാണിക്കുന്നു.