നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

Posted by

​അതൊരു വല്ലാത്ത സ്ഥലമാണത്രേ. ആ മലയ്ക്കുള്ളിൽ എന്തൊക്കെയോ അമാനുഷിക ശക്തികളുണ്ടെന്നും, പണ്ട് ഇവിടം ഭരിച്ചിരുന്ന രാജാവ് ഒളിപ്പിച്ചു വെച്ച ഒരു നിധിയുണ്ടെന്നും, അതല്ല പ്രേതബാധയുണ്ടെന്നും ഒക്കെയായിരുന്നു സംസാരം.

 

ഓരോരുത്തരും ഓരോന്ന് പറഞ്ഞ് ആവേശം കൂട്ടിക്കൊണ്ടിരുന്നു.

​സംസാരം മുറുകിയപ്പോൾ കൂട്ടത്തിലാരോ ഒരാൾ ആവേശത്തോടെ ചോദിച്ചു, ‘എന്നാൽ പിന്നെ നമുക്കൊന്ന് പോയി നോക്കിയാലോ?’.

​തമാശയ്ക്ക് തുടങ്ങിയ ആ ചോദ്യം പെട്ടെന്ന് ഒരു തീരുമാനമായി മാറി.

 

നീതിമലയുടെ രഹസ്യം തേടിപ്പോകാൻ അർജുനേട്ടനും കൂട്ടുകാരും തീരുമാനിച്ചു. കൂടെ വരാൻ ഞങ്ങളെയും നിർബന്ധിച്ചു. ആമിയുടെ മുഖം ഭയം കൊണ്ട് വിളറുന്നത് ഞാൻ കണ്ടു, പക്ഷേ എനിക്കെന്തോ ആ കാര്യം ഒരു അഡ്വഞ്ചർപോലേ തോന്നി..

 

ഞങ്ങൾ അവരോടൊപ്പം പോയി….പോവുന്ന വഴി മൂന്ന് പേരും കൂടേ ഒപ്പം കൂടി…എന്നേയും ആമിയെയും കൂടാതെ എട്ട് പേർ കൂടേ ഉണ്ടായിരുന്നു മൊത്തത്തിൽ…

 

കോളേജിൽ നിന്നും മലയിലേക്കുള്ള വഴിയായിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തത്.

 

നമ്മൾ രണ്ടുപേരും അന്ന് പോയപ്പോൾ ബൈക്ക് നിർത്തിയ സ്ഥലമില്ല അവിടെ എല്ലാവരുടെയും വണ്ടി നിർത്തി ഞങ്ങൾ കാടിന്റെ ഉള്ളിലേക്ക് കയറി നടക്കാൻ തുടങ്ങി…

 

രാത്രിയുടെ ഇരുട്ടിൽ തിളങ്ങിനിൽക്കുന്ന പൂർണചന്ദ്രന്റെ പ്രകാശം ആ കാട് മൊത്തം വ്യാപിച്ചു കിടന്നിരുന്നു….

 

കുറച്ചുനേരം നടന്നതും ഞങ്ങൾ ആ ഗുഹയുടെ മുന്നിലെത്തി.ആമിയുടെ കൈ എന്റെ കൈകളിൽ മുറുകിയിട്ടുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *