“…ആ ബെസ്റ്റ്…അച്ഛന്റെ ദേവസ്സത്തിന്റെ ജോലി സ്ഥിരപ്പെടുത്താന്‍ വേണ്ടി എന്നോട് ദേവസ്വംബോര്‍ഡ് മെബറുടെ കൂടെ കിടക്കുവാന്‍ നിര്‍ബന്ധിക്കുന്ന ആളോട് തന്നെ പറയണം…..നല്ല കഥ….”.
നന്ദിനിയുടെ തുറന്ന് പറച്ചില്‍ സത്യത്തില്‍ റിയാസ്സിനെ ഞെട്ടിച്ചു. പിന്നീട് അവന്‍ കുറച്ച് നേരം ഒന്നും തന്നെ പറഞ്ഞില്ല.
“…എന്താ റിയാസ്സേട്ടാ വല്ല്യ ചിന്തയിലാണോ…..”.
“…അതെ…ഞാനും നിന്‍റെ കൂടെ ഓപ്പറേഷന്‍ മാധവന്‍ എന്നതില്‍ കൂടിയാല്ലോ എന്നാലോചിക്കുകയാ…..”.
“…അതെന്താ അങ്ങിനെ ഒരു തോന്നല്‍…..”.
“…അതെ നന്ദിനി …നീ കുറച്ച് നിന്‍റെ ലുക്ക് ഒക്കെ മാറ്റണം…..എന്തായാലും നമുക്ക് ഇന്ന്‍ പട്ടണത്തിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ പോകാം….നീ ഒന്ന് മിനുങ്ങിയാല്‍ മാധവന്‍ പുഷ്പ്പം പോലെ നിനക്ക് കിട്ടും…..”.
“…സംഗതിയൊക്കെ കൊള്ളാം…..അതിനൊക്കെ വലിയ കാശാകില്ലേ….എന്‍റെ കയ്യില്‍ എവിടെന്നാ….”.
“….നമ്മുക്ക് പാത്തൂ ഉമ്മയോട് ചോദിക്കാം…എല്ലാം ഞാന്‍ ശരിയാക്കാമെന്നെ…..”.
“….ഉം…”.
നന്ദിനി ചെറുതായി മൂളി.
കാര്‍ അവരെയും വഹിച്ച് കൊണ്ട് വീടിലേക്കെത്തി. പുറത്തെ ഊഞ്ഞാലില്‍ പാത്തൂമ്മ ഇരിക്കുന്നുണ്ടായിരുന്നു. വെളുക്കനെ നല്ല ചിരി ചിരിച്ചുകൊണ്ട് നന്ദിനി ഉള്ളിലേക്ക് കയറിപ്പോയി. അവള്‍ സന്തുഷ്ടയായി കണ്ട പാത്തൂമ്മയില്‍ സന്തോഷം തിരതല്ലി.
“….മോനൂ റിയാസ്സൂ അന്റെ ഉമ്മ ആയിഷ എന്നെ വിളിച്ചീരുന്നു….പറ്റുമെങ്കില്‍ അബിടേക്ക് ചെല്ലാന്‍ പറഞ്ഞ്….നീ വേണമെങ്കീല്‍ കാര്‍ എടുത്തോ….”.
“….ശരി പാത്തൂ ഉമ്മ….വീട്ടിലേക്ക് പോയീട്ട് കുറച്ച് നാളായല്ലോ…..ഞാന്‍ ഡ്രസ്സ് മാറട്ടെ….”.
റിയാസ്സ് മുറിയില്‍ ചെന്ന് ഒരു കുളി കൂടി പാസ്സാക്കിയതിന് ശേഷം വസ്ത്രങ്ങളൊക്കെ ബാഗിലാക്കി. ചായ കൊണ്ടു വന്ന നന്ദിനിയോട് വീട്ടില്‍ പോയിട്ട് വരാമെന്ന് പറഞ്ഞു. പാത്തൂമ്മയോട് യാത്ര പറഞ്ഞ് അവന്‍ കാറുമായി വീട്ടിലേക്ക് പറ പറന്നു.
നഗരവും കടന്ന് പാടത്തിന്റെ നടുവിലൂടെ നീണ്ട ടാറിട്ട വഴിയിലൂടെ കാറില്‍ പായുബോള്‍ കഴിഞ്ഞ ഒരു മാസത്തെ ദിനങ്ങള്‍ കണ്‍മുന്നിലൂടെ സിനിമ കണക്കെ മാഞ്ഞുമാറഞ്ഞുപോയി. ഉമ്മയും,ഇക്കയെയും,സൈനബ ഇത്തയും കാണാന്‍ അവന്‍റെ മനസ്സ് തുടിച്ചു.