ഞാൻ [Ne-Na]

Posted by

എനിക്കറിയാമായിരുന്നു അവളുടെ മനസിലെ വിഷമങ്ങൾ പറഞ്ഞ് ഒന്ന് കരയുവാൻ അവളുടെ അമ്മയും ഞാനുമല്ലാതെ അവൾക്ക് വേറെ ആരും ഇല്ലെന്ന്. എന്നാൽ ആകുന്ന വിധം ആ ദിവസങ്ങളിൽ ഞാൻ അവളെ ആശ്വസിപ്പിച്ചു മനസിന് ബലമേകാൻ ശ്രമിച്ചിരുന്നു.
ഫോൺ വച്ച് കഴിഞ്ഞപ്പോൾ മായ എന്നെ നോക്കി എന്താ എന്ന അർത്ഥത്തിൽ.
“ദേവുവിന് ഡിവോഴ്സ് കിട്ടി.”
“അപ്പോൾ ഇനി ചേച്ചിക്ക് നല്ലൊരു ചെക്കനെ നോക്കി വേറൊരു കല്യാണം നടത്താമല്ലോ.”
അല്പം നിരാശ എന്റെ സ്വരത്തിൽ നിറഞ്ഞിരുന്നു.
“ഞാനും അമ്മയും വേറെ ഒരു കല്യാണത്തിനെ കുറിച്ച് അവളോട് ഒരുപാട് സംസാരിച്ചതാണ്.. അവൾക്ക് ഇനിയൊരു കല്യാണമേ വേണ്ട എന്നും പറഞ്ഞ് നിൽക്കെയാണ്.”
“അതൊക്കെ ചേച്ചി ഇപ്പോഴത്തെ ഒരു മാനസികാവസ്ഥയിൽ പറയുന്നതാണ്. അതൊക്കെ പതുക്കെ മാറിക്കൊള്ളും.”
അപ്പോഴേക്കും ഞങ്ങൾ കാറിനടുത്ത് എത്തിയിരുന്നു. കാറിനുള്ളിലേക്ക് കയറി ഇരുന്ന മായയെ ഞാൻ ഒന്ന് ശ്രദ്ധിച്ചു.
നീല കളർ പട്ടു സാരി ആണ് അവൾ ഉടുത്തിരുന്നത്. അതവൾക്ക് നന്നായി ഇണങ്ങുന്നുണ്ട്. തിങ്ങിനിറഞ്ഞ നീളമുള്ള മുടിയിൽ മുല്ലപ്പൂ ചൂടിയിരുന്നു. വെളുത്ത് സുന്ദരമായ മുഖത്തെ നെറ്റിയിൽ ചന്ദനം തൊട്ടിരിക്കുന്നത് അവളുടെ ഐശ്വര്യം ഇരട്ടി ആക്കി.
അവൾ പെട്ടെന്ന് എന്നോട് ചോദിച്ചു.
“എന്താ എങ്ങനെ നോക്കുന്നത്?”
ഞാൻ കാറ് മുന്നോട്ടെടുക്കുന്നതിനിടയിൽ പറഞ്ഞു.
“അമ്മാവൻ എന്നോട് ഒരു കാര്യം നിന്നോട് ചോദിക്കാൻ പറഞ്ഞു.”
അവൾ ആകാംഷയോടെ ചോദിച്ചു.
“എന്ത്?”
“നീ എന്തിനാ വരുന്ന കല്യാണമെല്ലാം മുടക്കുന്നത്?”
അവൾ ആലോചിക്കാൻ സമയം എടുക്കാതെ പറഞ്ഞു.
“എനിക്കിപ്പോൾ കല്യാണം വേണ്ട എന്ന് തോന്നിയിട്ട്.”
“നിന്റെ കൂടെ പഠിച്ചവരുടെയൊക്കെ കല്യാണം കഴിഞ്ഞു.”
“എല്ലാപേരുടെയും കഴിഞ്ഞിട്ടില്ലല്ലോ.”
“മായ.. എന്നോട് സത്യം പറ.. നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ?”
അവൾ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
“ഞാൻ ഈ കല്യാണം മുടക്കുന്നത് എന്തിനാണെന്ന് അറിയണമെങ്കിൽ ചേട്ടൻ ഞാൻ ചോദിക്കുന്നതിനു ഉത്തരം തരണം.”

Leave a Reply

Your email address will not be published. Required fields are marked *