ഞാൻ കീർത്തന 3 [ഭാഗ്യ]

Posted by

എനിക്കറിയാം കിച്ചുവിൻ്റെ നമ്പർ ഇപ്പോ ഞാൻ വിളിച്ചു നോക്കിയാൽ ഫോൺ കിരൺ എടുക്കുകയാണെങ്കിൽ കിച്ചുവും കിരണും ഒന്നാണ് ,അതല്ല ഒരു പക്ഷെ എടുത്തില്ലെങ്കിൽ എനിക്ക് വേണ്ടി ഉണ്ടാക്കിയ നമ്പറാണ് അത് നൈറ്റ് മാത്രമേ ഉപയോഗിക്കുന്നുണ്ടാകു അപ്പോഴും അത് കിരൺ അവനാണ് സാധ്യത കൂടുതലും . ഒരു പക്ഷെ ഇനി വേറെ ആരെങ്കിലും ആണെങ്കിൽ ഫോൺ എടുത്താൽ അതിലൂടെ മനസിലാക്കാം .പക്ഷെ അവൻ അറിഞ്ഞിട്ടാണോ ഈ വിവരങ്ങൾ പുറത്തുപോയിരിക്കുന്നത് അതുവരെ ഈ രഹസ്യം ഞാൻ അവനെ അറിയിക്കില്ല ഒരുപക്ഷെ അവൻ അറിയാതെ ഞാനും അവനുമായുള്ള ഫോൺ കാൾ ചോർത്തുന്നതാണെകിലോ ?

ഞാൻ രണ്ടും കൽപ്പിച്ചു ഫോൺ വിളിച്ചു ഫോൺ റിങ്ങ് ചെയ്യുന്നുണ്ട് പക്ഷെ എടുക്കുന്നില്ല … രണ്ടാമത്തെവട്ടവും വിളിച്ചു ഞാൻ നോക്കുമ്പോൾ കിരണിന് ഫോൺ വന്നതിൻ്റെ ഒരു ലക്ഷണവും കാണുന്നില്ല ഒരു പക്ഷെ ഇനി ഇത് കിരൺ ആകാനാണ് സാധ്യത അല്ലെങ്കിൽ വേറെ ആരുമായിരുന്നെങ്കിൽ ഫോൺ എടുത്തേനേ , ചിന്തിരിക്കുമ്പോൾ അതാ എൻ്റെ ഫോൺ റിംഗ് ചെയ്യുന്നു …

ഞാൻ കിരൺ ഇരിക്കുന്നിടത്തേക്ക് എത്തി നോക്കി കിരൺ അവിടെ നേരത്തെ ഇരുന്നപോലെതന്നെ അമ്മയോട് സംസാരിച്ചിരിക്കുന്നു

അതെ കിച്ചു ആണല്ലോ

ഹായ് കിച്ചു

കീർത്തു നീ ഈ സമയത്തു വിളിക്കാറില്ലല്ലോ … ഞാൻ കരുതി വേറെ ആരെങ്കിലും ആകുമോ എന്ന് അതിനാൽ മനഃപൂർവം എടുക്കാതിരുന്നതാണ് പക്ഷെ തിരിച്ചുവിളിക്കാതെ ഒരു സമാധാനം കിട്ടിയില്ല അതുകൊണ്ടു വിളിച്ചു നോക്കിയതാണ്

കിച്ചു നിൻ്റെ വീട്ടിൽ ലാൻഡ് ലൈൻ ഫോൺ ഉണ്ടോ ?

ഉണ്ടല്ലോ ?

ഒന്ന് വിളിക്കുമോ

അതിനെന്താ വിളിക്കാം

അവൻ വിളിച്ചു കിച്ചു എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് പക്ഷെ ഫോണിലൂടെ സംസാരിക്കാൻ എനിക്ക് പേടിയാ ഞാൻ ആദ്യം കരുതിയത് നിന്നോട് പറയേണ്ട എന്നാണ് പക്ഷെ നീ ചതിക്കില്ല എന്ന വിശ്വാസത്തിൽ ഞാൻ പറയുകയാണ് , എനിക്കറിയില്ല നമ്മുടെ സംസാരം നിൻ്റെ ഫോണിലൂടെയാണോ എൻ്റെ ഫോണിലൂടെയാണോ വേറെയൊരാൾ അറിയുന്നതെന്ന് എനിക്കറിയില്ല പക്ഷെ എനിക്ക് ഇങ്ങിനെ പറയാൻ പറ്റില്ല നേരിട്ട് പറയണം

Leave a Reply

Your email address will not be published. Required fields are marked *