അങ്ങനെ മാട്രണും ചേച്ചിമാരും പരിശോധന തുടങ്ങി..
ഞങ്ങൾ പേടിച്ചു നിക്കുന്ന കണ്ട് വർഷ ഞങ്ങളെ നോക്കി ചിരിച്ചു..
ശ്രുതി : എന്താടി ചിരിക്കൂന്നേ…!😡
വർഷ : നിന്റെ റൂമിൽ അല്ലേ റൈഡ് നടക്കുന്നെ…🤭
ഞാൻ : ഇതെന്താ സിബിഐ അന്വേഷണമോ..? 🤣🤣
ഗോപിക : ചിരിച്ചോ.. ഇപ്പൊ കാണാം…!
ഞാൻ : ഗോപു ഞാൻ നിന്നോട് പല പ്രാവശ്യം പറഞ്ഞു വേണ്ടാന്ന്..
ജീന : നീ ആരാടി ഗോപു ന്ന് വിളിക്കാൻ ഇവളുടെ..!
ശ്രുതി : ഒന്നു ചിരിച്ചു..
ആ ചിരിയിൽ ജീന ഒന്നു വിറച്ചു.. വർഷയും ഒന്നു പേടിച്ചു..
ശ്രുതി അവരുടെ അടുത്ത് നടന്നു നീങ്ങി… അവൾ കൈ ചുരുട്ടി പിടിച്ചു മുമ്പോട്ട് നടന്നു.. അവൾ ആ കണ്ണട ഊരി.. അത് കണ്ടപ്പോൾ എനിക്ക് തോന്നി…
ഞാൻ വേഗം ഓടി വന്നു അവളുടെ അരയിൽ ചുറ്റി പിടിച്ചു…
ശ്രുതി : വിടെടി എന്നെ.. ജീന എന്റെ കയ്യിന്ന് മേടിക്കും…!
വർഷ : ആതിര, ഞങ്ങൾ പ്രശനത്തിനു വന്നതല്ല..!
ഞാൻ : ശ്രുതി, അനങ്ങാതെ ഇരി..
ഞാൻ അവളുടെ ചെവിയിൽ മന്ത്രിച്ചു ” നീ ഞാൻ പറയുന്നേ ഇപ്പൊ കേട്ടിലെങ്കിൽ ഇന്ന് രാത്രീ ഞാൻ നിന്റെ കൂടെ കിടക്കില്ല “.
അതു കേട്ടപ്പോൾ അവൾ സങ്കടപെട്ടു.
ശ്രുതി : അങ്ങനെ പറയല്ലേ…
ശ്രുതി എന്നെ കെട്ടിപിടിച്ചു ഞാൻ അവളേം..
വർഷ അതു നോക്കി…
അപ്പോൾ ഗോപിക വർഷയോട് പറഞ്ഞു..
ഗോപിക : വർഷേ നീ അത് കണ്ടോ.. പുലിയെ പോലെ ചാടി വന്ന ശ്രുതി, എലിയെ പോലെ അവളെ കെട്ടിപിടിച്ചു നിക്കുന്നു..!
വർഷ : എടി മിണ്ടാതെ ഇരി… കൊറച്ചു നിമിഷം രണ്ടും പൊറത്..
ജീന : ഇതു എന്തുവാടി, ആതിര എങ്ങനെയാ അവളെ കണ്ട്രോൾ ചെയ്തു നിർത്തുന്നെ..?