ഒരിക്കൽക്കൂടി 3 [നിഖിലൻ]

Posted by

പ്ലീസ് ഒന്ന് എടുത്തു താടാ…

 

ഞാൻ എടുത്ത് തരില്ല നീ തന്നെ കയറിയെടുത്തോ ഞാൻ കട്ടായം പറഞ്ഞു.

 

എന്നാൽ എന്നെ കയറാൻ സഹായിക്കാമോ? അവൾ ചോദിച്ചു

അതുകേട്ടപ്പോൾ എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.

എങ്കിലും രണ്ടു ലഡു കൂടി പൊട്ടിക്കാൻ ഞാൻ തീരുമാനിച്ചു.

ഞാൻ ആർക്കും ചുമ്മാ അങ്ങനെ സഹായം ഒന്നും ചെയ്തു കൊടുക്കാറില്ല.

ഞാൻ കുറച്ച് ജാഡ ഇട്ട് പറഞ്ഞു.

 

പിന്നെ?

 

എന്തെങ്കിലുമൊക്കെ തന്നാൽ ഞാൻ ഹെല്പ് ചെയ്യാം.

ഞാൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

 

എടാ എന്താ നിനക്ക് വേണ്ടത് പറഞ്ഞോ.

 

 

പറഞ്ഞുകഴിഞ്ഞാൽ പിന്നെ എന്നെ ചീത്ത ഒന്നും പറയരുത് ഞാൻ ചോദിക്കുന്നത് ഒരു മടിയും കൂടാതെ സമ്മതിക്കണം. പറ്റുമോ?

 

ങും… നീ പറ…

 

എനിക്ക്‌…..

 

 

നിനക്ക്….? എന്റെ നന്ദു ഒന്നും വേഗം പറ.

 

എനിക്കു നേരെത്തെ ചെയ്ത പോലെ ഒന്നൂടെ നിന്നെ കെട്ടിപിടിക്കണം.

ഞാൻ അവളുടെ മുഖത്ത് നോക്കാതെ അല്പം നാണത്തോട് കൂടി പറഞ്ഞു.

 

ഓ എനിക്ക് തോന്നി നീ ഇതു തന്നെയായിരിക്കും ചോദിക്കുക എന്ന്.

അവൾ ഒന്നു ആലോചിച്ചു….

എന്നിട്ട് പറഞ്ഞു.

ഒരു വട്ടം കൂടി ഞാൻ സമ്മതിക്കാം ഇനി ചോദിക്കരുത് കേട്ടല്ലോ.

 

ഇല്ല….

ഇല്ല എന്ന് പറഞ്ഞു എങ്കിലും മനസ്സിൽ ഞാൻ ഇനിയും ചോദിക്കും എന്ന് തന്നെ ഉറപ്പിച്ചു.

 

വാ…

അവൾ കൈ നീട്ടി വിളിച്ചു.

അവളുടെ അടുത്തേക്ക് ഓടി ചെന്നു നീട്ടിപിടിച്ച അവളുടെ കയ്യിലിടയിലൂടെ ഞാൻ അവളെ കെട്ടിപ്പിടിച്ചു. അവൾ എന്നെയും കെട്ടിപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *