ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]

Posted by

അവന്‍ ലൈനില്‍ വന്നപ്പോള്‍ മേനോന്‍ പറഞ്ഞു. “എവിടെയാ നീ?”

“ഞാന്‍ തൃശൂരാ. എന്താ അച്ഛാ?”

“തൃശൂരോ? അവിടെ എവിടെയാ? ആരുടെ കൂടെയാ?”

“ഞാന്‍ എന്‍റെ ഫ്രണ്ടിന്റെ വീട്ടില്‍ ക്രിസ്മസ്സ് കൂടാന്‍ വന്നതാ,”

“ഓക്കേ…”

“എന്താ അച്ഛാ? എന്തേലും വിശേഷിച്ച്? അമ്മേം രേണൂം ഒക്കെ അവിടെയില്ലേ?”

ആ ചോദ്യം കേട്ട് എന്ത് മറുപടി കൊടുക്കണമെന്നറിയാതെ ഒരു നിമിഷം മേനോന്‍ വിഷമിച്ചു.

“മോനെ, അവര് രണ്ടുപേരും ഗുരുവായൂര് പോയേക്കുവാ!”

“എന്താ സാറേ?”

മേനോന്‍ ഋഷിയോട് സംസാരിച്ച് കഴിഞ്ഞപ്പോള്‍ ഗ്രേസി ചോദിച്ചു.

“സ്വരത്തില്‍ ഒക്കെ ഒരു പതര്‍ച്ച?”

“ഒന്നുമില്ലെടീ!”

അയാള്‍ പറഞ്ഞു.

“ഞാന്‍ ഇപ്പം പോകുവാ. പിന്നെ വരാം!”

വസ്ത്രങ്ങള്‍ എടുത്തണിഞ്ഞ്, ഭിത്തിയിലെ കണ്ണാടിയില്‍ നോക്കി മുടി ഒന്ന് മാടിയൊതുക്കിയൊതുക്കി, അയാള്‍ പുറത്തേക്ക് നടക്കാന്‍ തുടങ്ങി.

പിന്നെ കാറോടിച്ച് ഓഫീസിലേക്ക് പോയി.

ഓഫീസിലെത്തി ആദ്യമായി ചെയ്തത് സ്റ്റാഫ് സൂപ്രണ്ടിന്‍റെ ക്യാബിനിലേക്ക് പോവുകയായിരുന്നു. ക്യാബിനില്‍ മൂന്ന്‍ നാല് പേരുണ്ടായിരുന്നു. വര്‍ക്കിന്റെ ഡാറ്റ എന്‍ട്രി ചെയ്യാനോ മറ്റോ ആയിരുന്നു അവരവിടെ കൂടി നിന്നത്.

“എല്ലാരും ഒന്ന് പുറത്തേക്ക് നിന്നെ!”

അയാള്‍ ഉച്ചത്തില്‍ പറഞ്ഞു.

എന്തോ ഗൌരവമുള്ള കാര്യമാണ് എന്ന് മനസ്സിലാക്കി അവരെല്ലാവരും പുറത്തേക്ക് പോയി.

“ഷേര്‍ളി, ആ നിഷേടെ ഡാറ്റ ഒന്നിങ്ങേടുത്തെ!”

“ഏത് നിഷ, സാര്‍?”

“നിന്‍റെ അമ്മേടെ കുഞ്ഞമ്മ!”

മേനോന് കലി കയറി.

“എടീ കഴിഞ്ഞാഴ്ച്ച ജോയിന്‍ ചെയ്തില്ലേ? എന്‍റെ ഓഫീസില്‍? അവള്‍!”

“എഹ്? സാര്‍!”

ഷേര്‍ളി അതിശയിച്ച് ഒച്ചയിട്ടു.

“എന്താ?”

അവളുടെ ഭാവം കണ്ടിട്ട് അയാള്‍ ചോദിച്ചു.

“സാറേ അവളെ സാറ് നേരിട്ട് അപ്പോയിന്‍റ്റ് ചെയ്തതല്ലേ?”

“നേരിട്ട് അപ്പോയിന്‍റ്റ് ചെയ്തെന്നോ? നീയെന്നാ വട്ടാ ഷേര്‍ളി പറയുന്നേ?” “സാറേ കഴിഞ്ഞ…ഞാന്‍ ഒന്നോര്‍ക്കട്ടെ…ആ കഴിഞ്ഞ ബുധനാഴ്ച്ച, സാറന്ന് മംഗലാപുരത്ത് ആ സ്വാമിയേ കാണാന്‍ പോയപ്പം അവളിവിടെ വന്നു.അവള്‍ടെ കൂടെ അവളുടെ ബോയ്‌ ഫ്രണ്ട് എന്ന് തോന്നിക്കുന്ന ഒരാളും കൂടി ഉണ്ടാരുന്നു. ഇവിടെ വന്ന് അവള് പറഞ്ഞു, ബുഷ്‌റ പോയ ഒഴിവില്‍ വന്നതാണ് എന്ന്. എന്നിട്ട് സാറ് വിളിക്കുന്നു എന്നും പറഞ്ഞ്അയാള്‍ സാറിന്‍റെ ഫോണ്‍ മെസേജ് എന്നെ കേള്‍പ്പിച്ചു…”

Leave a Reply

Your email address will not be published. Required fields are marked *