ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]

Posted by

ഡെന്നീസ് അവളെ ചൂട് കയറ്റി.

“പിന്നേ!”

സന്ധ്യ ഡെന്നീസിനെ രൂക്ഷമായി നോക്കി.

“ഡെന്നി നീ ചുമ്മാ മേടിക്കുവേ! എനിക്കതിന്റെ മണം കിട്ടിയാൽ ചർദ്ധിക്കാൻ വരും! അന്നേരവാ! അന്ന് പിന്നെ അതിന്‍റെ ടേസ്റ്റ് എന്നതാ എന്നറിയാന്‍ അല്‍പ്പം കുടിച്ചതാ.അന്നേരം തന്നെ മനം മറിഞ്ഞ് ചര്‍ദിച്ചു.”

“അതുശരി!”

സംഗീത അവളെ നോക്കി.

“നിനക്ക് പിന്നെ കഴിഞ്ഞ ബര്‍ത്ത്ഡേയ്ക്ക് ഞാന്‍ തന്നത് പിന്നെ എന്താ?” ഒരു മാസം പോലുവായില്ല!”

“മമ്മി അത് കള്ളല്ലേ?,”

സന്ധ്യ ദയനീയ സ്വരത്തിൽ പറഞ്ഞു.

“ഇളവൻ കള്ളാ. അത് എല്ലാരും കുടിക്കണതല്ലേ? പോരാത്തതിന് മെഡിസിനലും!”

“പിന്നെ! പിന്നെ! മെഡിസിനൽ!”

എല്ലാവരും ശബ്ദത്താൽ അവളെ ആക്രമിച്ചു.

“ഓക്കേ, ഓക്കേ!”

ലീന പറഞ്ഞു.

“ഋഷി ഇതൊക്കെ കേട്ടിട്ട് വിചാരിക്കും ഈ രണ്ടു കുടുംബക്കാര്‍ക്കും കള്ളുകുടി അല്ലാതെ വേറെ ഒരു പണിയും ഇല്ലാന്ന്!” ലീനയുടെ സ്വരത്തിൽ അരൂപിയായിക്കിടന്ന വിഷാദം എല്ലാവരുടെയും മുമ്പിൽ ദൃശ്യമായി. ഓരോ ആഘോഷവും ഓരോ നനവ് നിറഞ്ഞ ഓര്‍മ്മയാണ്. സ്നേഹപ്പൂക്കള്‍ മാത്രം വിടര്‍ന്ന് ഉല്ലസിച്ച ഒരു ഉദ്യാനം എത്ര പെട്ടെന്നാണ് മരുഭൂമിയായി മാറിയത് എന്ന് ഓരോ ആഘോഷവും ഓര്‍മ്മിപ്പിക്കുന്നു. സന്ധ്യക്കും ശ്യാമിനും സംഗീതയ്ക്കും രാജീവനെ നഷ്ട്ടപ്പെട്ടത്. ഡെന്നീസിനും ലീനയ്ക്കും സാമുവലിനെ നഷ്ട്ടപ്പെട്ടത്.

“ഡാന്‍സ് ചെയ്യാം…”

ശ്യാം അന്തരീക്ഷത്തിന്റെ ഘനം കുറയ്ക്കാന്‍ പറഞ്ഞു.

“ആദ്യം ഒരു ഹിന്ദിപ്പാട്ടിട്,”

ഡെന്നീസ് പറഞ്ഞു.

“ദേവദാസ് മൂവീലെ ഡോ ലാരെ മതി. ആ പാട്ടിനു ആന്റി എന്ത് സൂപ്പർ ആയിട്ടാ ഡാൻസ് ചെയ്യുന്നേന്ന് അറിയാവോ!”

“അതെ! അതേ!”

എല്ലാവരും സംഗീതയെ നോക്കി ഒരേ സ്വരത്തിൽ ശബ്ദമിട്ടു.

“അയ്യോ വേണ്ട!” സംഗീത പെട്ടെന്നെതിർത്തു.

“ആദ്യം എല്ലാർക്കും ഗ്രൂപ്പായിട്ട് ഡാൻസ് ചെയ്യാം. അല്ലെ ഡെന്നീ?”

അവൾ ഡെന്നീസിനോട് ചോദിച്ചു.

“ആന്‍റി ഒറ്റയ്ക്ക് ഡാൻസ് കളിക്കണത് ഞാന്‍ കണ്ടിട്ടില്ല. സന്ധ്യെടെ കഴിഞ്ഞ ബര്‍ത്ത്ഡേയ്ക്ക് ഞാന്‍ ഇവിടെ ഉണ്ടാരുന്നില്ല.”

മറ്റുള്ളവര്‍ “പ്രോത്സാഹിപ്പിക്ക്” എന്ന അര്‍ത്ഥത്തില്‍ പിമ്പിൽ നിന്ന് രഹസ്യ സന്ദേശം തന്നത് അംഗീകരിച്ചുകൊണ്ട് ഡെന്നീസ് പറഞ്ഞു.

“ഈശ്വരാ!”

സംഗീത തലയിൽ കൈവെച്ചു. “ഒറ്റയ്ക്കോ? അതും ഈ പ്രായത്തില്‍. ബോറാവും പിള്ളേരെ!”

Leave a Reply

Your email address will not be published. Required fields are marked *