“എന്താ മോനെ പനിക്കുന്നുണ്ടോ?”
നൃത്തതിനിടയില്‍ അവനോട് ലീന ചോദിച്ചു. അപ്പോള്‍ ആത്മാവിലെ ചൂടുള്ള സ്വപ്നം മുഴുവനും തന്‍റെ പ്രകാശമുള്ള കണ്ണുകളിലേക്ക് കൊണ്ടുവന്ന് അവന്‍ അവളെ നോക്കി.
“എന്താ?”
“ഋഷിയുടെ കൈയ്ക്ക് നല്ല ചൂട്”
“ആന്റിയുടെ കൂടെ നൃത്തം ചെയ്യുന്നത് കൊണ്ടാണ്. ആന്റിയുടെ കൈവിരലുകള്‍ സോഫ്റ്റ് അല്ലേ? അതില്‍പിടിക്കുന്നത് കൊണ്ടാണ്!”
ലീന ശാസിക്കുന്നത് പോലെ അവനെ നോക്കി. ഋഷി അപ്പോള്‍ കയ്യെടുത്ത് അവളുടെ തോളില്‍ വെച്ചു.
“വൌ!! സൂപ്പര്‍!”
മറ്റുള്ളവര്‍ അത് കണ്ട് കയ്യടിച്ചു.
“ജാക്ക് ആന്‍ഡ് റോസ്!”
സന്ധ്യ വിളിച്ചുകൂവി. അപ്പോള്‍ ഋഷി കണ്ണില്‍ കത്തുന്ന പ്രണയത്തോടെ അവളെ നോക്കി. ദേഹം അല്‍പ്പം കൂടി അവളിലേക്ക് അടുപ്പിച്ചു. ദേഹം തൊട്ടു തൊട്ടില്ല എന്ന നിലയില്‍ അവര്‍ കൈകള്‍ കോര്‍ത്ത് പിടിച്ച് നൃത്തം ചെയ്തു. ലീനയും അവന്‍റെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റിയില്ല. ഇടയ്ക്ക് അവന്‍റെ ശ്വാസം തന്‍റെ കഴുത്തില്‍ സ്പര്‍ശിച്ചത് അവള്‍ അറിഞ്ഞു.
സെറ്റ് ചെയ്തു വെച്ച സമയം ഡെന്നീസ് കേയ്ക്ക് കൊണ്ടുവന്നു വെച്ചു.
“മെറിക്രിസ്മസ്..മെറി ക്രിസ്മസ്!!”
വീണ്ടും എല്ലാവരും പരസ്പ്പരം ക്രിസ്മസ്സ് ആശംസകള്‍ നേര്‍ന്നു.
അതിഗംഭീരമായിരുന്നു അത്താഴം. നൃത്തവും പാട്ടും കൊണ്ട് തളർന്നതിനാലും കഴിച്ച ബിയറിന്റെ ലഹരി മാറാത്തതിനാലും എല്ലാവരും നല്ല വിശപ്പോടെ ഭക്ഷണം കഴിച്ചു. മലബാറിന്റെ തനത് പാരമ്പര്യ വിഭവങ്ങളായിരുന്നു കൂടുതലും. അതിനും പുറമേ മറ്റ് പുതിയ ചില ഇനങ്ങളും പട്ടികയിലുണ്ടായിരുന്നു.
“ഇതിനെന്താ പറയുക മലയാളത്തിൽ?”
കഴിക്കുന്നതിനിടെ ഋഷി ചോദിച്ചു.
“നെയ്‌ച്ചോർ…ഇത് ഈത്തപ്പഴം അച്ചാർ,”
അടുത്തിരുന്ന മറിയ ഓരോന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.
“ഇത് കല്ലുമ്മക്കായ ചേർത്ത ചോറ്,”
സന്ധ്യയാണ് പറഞ്ഞത്. “കല്ലുമ്മക്കായ?”
ഋഷി ചോദിച്ചു.
“ഋഷി,” സംഗീത പറഞ്ഞു.
“ഇത് മ്യൂസൽ സ്റ്റഫ്ഡ് റൈസ്…”
“ഇത് പെപ്പർ മട്ടൺ”
ഡെന്നീസ് പറഞ്ഞു.
“ഇത് മലബാർ മട്ടൺ സ്റ്റൂ,”
“ഇത് മലബാർ മട്ടൺ റോസ്റ്റ്…”
“മട്ടൺ കൊണ്ട് ഇത്രേം വെറൈറ്റി ഒക്കെ ഉണ്ടാക്കാൻ പറ്റുമോ?”
ഋഷി അദ്‌ഭുതപ്പെട്ടു.
“ഡെന്നീസിന്‍റെ മമ്മിയാ ഇന്നത്തെ അടുക്കള മഹാറാണി,” സംഗീത പറഞ്ഞു.
“അപ്പോൾ വറൈറ്റികൾ ഇങ്ങനെ വന്നുകൊണ്ടേയിരിക്കും,”
എന്നിട്ട് അവള്‍ ലീനയുടെ തോളില്‍ അഭിനന്ദിക്കുന്നത് പോലെ തട്ടി.