ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]

Posted by

“മോനെ…”

ലീന ഋഷിയെ നോക്കി.

അപ്പോള്‍ ഡെന്നീസിന്‍റെ നെറ്റി ചുളിഞ്ഞു. അപ്പോള്‍ മമ്മിയ്ക്ക് ഋഷിയോട് അങ്ങനെ ഇഷ്ടമോന്നുമില്ലേ? ഉണ്ടെങ്കില്‍ മോനെ എന്ന് വിളിക്കുന്നത്?

“മോന്‍ കവിയാണ്‌…കവികള്‍ സാധാരണ മനുഷ്യരെപ്പോലെയല്ല ചിന്തിക്കുന്നത്. അതുകൊണ്ടാണല്ലോ അവര്‍ കവികളാകുന്നത്. കവികളുടെ ഇഷ്ടങ്ങളും മറ്റുള്ളവര്‍ക്ക് സട്രേഞ്ച് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഇഷ്ടങ്ങളും ആയിരിക്കും… വളരെ സ്ട്രേഞ്ച് …അതുകൊണ്ടാണ് മോന്‍ അന്ന് ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് എന്നെ കണ്ടതും കണ്ടപ്പോള്‍ തന്നെ…”

അത് പറഞ്ഞ് ലീന നിര്‍ത്തി. അവനെ നോക്കി. അവള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.

“അത് പക്ഷെ മോന്‍റെ ബെസ്റ്റ് ഫ്രണ്ടിന്റെ മമ്മി ആണ് എന്നറിഞ്ഞപ്പോള്‍ ഒരു വിഷമം ഒക്കെ തോന്നും. അത് സാരമില്ല. ഒരു കവിയൊക്കെ ആയത് കൊണ്ട് ആ വിഷമം അല്‍പ്പം കൂടുതല്‍നീണ്ടുനില്‍ക്കും എന്നും എനിക്കറിയാം. മോന്‍ അതൊക്കെ മനസ്സില്‍ നിന്നും കളഞ്ഞില്ലേ?”

ഋഷിയുടെ കണ്ണുകള്‍ നിറയുന്നത് അവര്‍ കണ്ടു. അത് കണ്ടപ്പോള്‍ അവള്‍ക്ക് വിഷമമായി. ഹൃദയം പൊടിയുന്നത് പോലെ തോന്നി.

“എന്താ മോനെ?”

അവള്‍ അവന്‍റെ കയ്യില്‍ പിടിച്ചു. അപ്പോള്‍ അവന്‍റെ ദേഹം രോമഹര്‍ഷത്താല്‍ ഉണരുന്നത് ലീന അറിഞ്ഞു. അത് അറിഞ്ഞപ്പോള്‍ കൈ പിന്‍വലിക്കാന്‍ അവള്‍ തുടങ്ങിയെങ്കിലും വേണ്ട എന്ന് വെച്ചു. അവള്‍ അവനെ തൊട്ട നിമിഷം അവന്‍റെ കണ്ണുകള്‍ തരളിതമാകുന്നത് അവള്‍ കണ്ടു.

“എനിക്ക് ഇപ്പോള്‍ ഇരുപത് വയസ്സാണ് പ്രായം.”

ഋഷി പറഞ്ഞു.

“എന്‍റെ പ്രായത്തിലെ ചെറുപ്പക്കാരുടെ തീര്‍മാനങ്ങള്‍ ഒക്കെ പലപ്പോഴും അപക്വമായോക്കെയാണ് കരുതപ്പെടാറുള്ളത്…പക്ഷെ ആന്‍റി…”

ലീന അവന്‍ പറയാന്‍ പോകുന്നതെന്താണ് എന്നറിയാന്‍ ആകാംക്ഷയോടെ കാതുകള്‍ കൂര്‍പ്പിച്ചു. അവന്‍ ആന്‍റി എന്ന് വിളിച്ചതില്‍ അവള്‍ക്ക് ആഹ്ലാദം തോന്നിയെങ്കിലും. ഡെന്നീസും ജിജ്ഞാസുവായി.

“ആന്‍റിയേ ഞാന്‍ ആദ്യ നിമിഷം കണ്ടപ്പോള്‍ തോന്നിയ ആ ഇഷ്ടം എനിക്ക് മാറ്റാന്‍ ആവുകയില്ല. എനിക്ക് ആ ഇഷ്ടം വേണ്ടാന്ന് വെക്കാന്‍ പറ്റില്ല. ഞാന്‍ ഡെന്നിയോട് പറഞ്ഞത് മുഴുവന്‍ ആന്‍റി കേട്ടു എന്നല്ലേ പറഞ്ഞത്? അത് ഞാന്‍ വെറുതെ പറഞ്ഞതല്ല. ആന്‍റിയേ എനിക്ക് കിട്ടുന്ന ആ മോമെന്റ്റ്‌ വരെ ഞാന്‍ കാത്തിരിക്കും!”

ലീന അത്യദ്ഭുതം നിഴലിക്കുന്ന കണ്ണുകളോടെ അവനെ നോക്കി. അവന്‍റെ ശബ്ദം ഉറച്ചതായിരുന്നു. നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന വാക്കുകള്‍. ലീന ഉറക്കെ ചിരിച്ചു. ഡെന്നീസും ഋഷിയും പരസ്പ്പരം കണ്ണുകള്‍ മിഴിച്ച് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *