ഒരു അവിഹിത പ്രണയ കഥ 7 [സ്മിത] [Climax]

Posted by

സ്വരത്തില്‍ ദൃഡനിശ്ചയ ഭാവം നില നിര്‍ത്തി ലീന വീണ്ടും പറഞ്ഞു.

“നീ പേടിക്കാതിരി!”

“മൂന്നാല് ഗ്ലാസ് ചായ എടുക്കാന്‍ ഇത്രേം താമസമോ?”

അടുക്കളയുടെ ഭാഗത്തേക്ക് നോക്കി സംഗീത അനിഷ്ട്ടത്തോടെ പിറുപിറുത്തു.

“ഇവളെന്നാ കിണറു കുഴിച്ച് വെള്ളം കണ്ടിട്ട് ചായ ഉണ്ടാക്കാന്‍ നോക്കുവാണോ?”

“അവള് പതിയെ കൊണ്ടുവരട്ടെ!”

ലീന അവളെ സമാശ്വസിപ്പിച്ചു.

“അതല്ലെടീ!”

സംഗീത പറഞ്ഞു.

“ടെന്‍ഷന്‍ കാരണമാ അവളോട്‌ ചായ ഉണ്ടാക്കാന്‍ പറഞ്ഞെ!”

സംഗീത എഴുന്നേറ്റു.

“ചെന്നു നോക്കട്ടെ! അവള് എന്നാ ചെയ്യുവാന്ന്!”

സംഗീത അകത്തേക്ക് പോയി.

ടി വിയില്‍ തുടരെ തുടരെ കാണിച്ചുകൊണ്ടിരിക്കുന്ന മേനോന്‍റെ ദൃശ്യങ്ങളിലേക്ക് സഹിക്കാനാവാത്ത ദേഷ്യത്തോടെ ലീന നോക്കി.
സംഗീതയും സന്ധ്യയും മടങ്ങിവരാന്‍ അല്‍പ്പ സമയം കൂടി അവള്‍ അവിടെ ഇരുന്നു.
പിന്നെ ലീന എഴുന്നേറ്റു.

“സംഗീതെ,”

അകത്തേക്ക് നോക്കി ലീന വിളിച്ചു.

“ഞാന്‍ പോകുവാ കേട്ടോ! എനിക്ക് ചായ എടുക്കണ്ട!”

അകത്ത് നിന്നും പക്ഷെ പ്രതികരണമുണ്ടായില്ല.

“എടീ ഞാന്‍ പോകുവാന്ന്!!”
ലീന വീണ്ടും വിളിച്ചു പറഞ്ഞു.
എന്നിട്ട് അവള്‍ പുറത്തേക്ക് നടന്നു.
മുറ്റത്തേക്ക് ഇറങ്ങി മുമ്പോട്ട്‌ നടക്കാന്‍ തുടങ്ങിയ ലീന എന്തോ ഓര്‍ത്ത് പെട്ടെന്ന് നിന്നു.

“ഈശോയെ!!”

സംഗീതയുടെ വീടിന് നേരെ നോക്കി അവള്‍ സംഭ്രമത്തോടെ മന്ത്രിച്ചു.
പിന്നെ അവള്‍ വിറയ്ക്കുന്ന കാല്‍വെപ്പുകളോടെ വീടിന് നേരെ നടന്നു.
ഹാളിലെത്തി, ചുറ്റും നോക്കി.
ശബ്ദം കേള്‍പ്പിക്കാതെ അവള്‍ ഇടനാഴിയിലൂടെ അടുക്കളയുടെ ഭാഗത്തേക്ക് നടന്നു.
മൊബൈല്‍ കയ്യില്‍ കരുതാതിരുന്നതിനെ ഓര്‍ത്ത് അവള്‍ സ്വയം പഴിച്ചു.
അവളുടെ ദേഹം വിയര്‍പ്പ് പുതഞ്ഞു.
അടുക്കളയോട് ചേര്‍ന്ന മുറിയുടെ അടുത്തെത്തിയപ്പോള്‍ അവള്‍ ഒന്ന്‍ നിന്നു.
അതിന്‍റെ കതക് പതിയെ കാറ്റില്‍ അനങ്ങുന്നു!
അവിടെ നിന്നും അവള്‍ അടുക്കളയിലേക്ക് പാളി നോക്കി.
അവിടെ ആരെയും കണ്ടില്ല.
പിന്നെ മിടിക്കുന്ന ഹൃദയത്തോടെ അനങ്ങുന്ന വാതിലിനടുത്തേക്ക് നീങ്ങി.
അവള്‍ പതിയെ കതക് തുറന്നു.
പെട്ടെന്ന് അകത്ത് നിന്നും രണ്ടു കൈകള്‍ അവളുടെ കഴുത്തിന് നേരെ നീണ്ടു വന്നു.

Leave a Reply

Your email address will not be published. Required fields are marked *