ഒരു ബാംഗ്ലൂർ യാത്ര 3 [Vethalam]

Posted by

റോസി ജോലി കഴിഞ്ഞു വന്നാൽ അടുക്കളയിൽ വരും അവർക്കിഷ്ടമുള്ളത് ഉണ്ടാക്കി എടുത്ത് അവരുടെ മുറിയിൽ പോയിരുന്നു അമ്മയും മോളും കൂടി കഴിക്കും അതാണ് പതിവ്
അന്നും വൈകിട്ടു എന്തോ ഉണ്ടാക്കി ഒരു പാത്രത്തിലാക്കി കൊണ്ട് പോകുമ്പോൾ ഞാനവരെ വിളിച്ചു
അതേ നിങ്ങളൊന്നു നിന്നെ എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്
എന്നെ നോക്കി പുച്ഛഭാവത്തിൽ ചിറികോട്ടിയിട്ട് അവർ മുറിയിലേക്ക് കയറി വാതിലടച്ചു അവർ അകത്ത് നിന്നു ലോക്ക് ചെയ്യും മുൻപേ ഞാൻ പാഞ്ഞു ചെന്നു ആ വാതിലിൽ ആഞ്ഞു ചവിട്ടി
അയ്യോ എന്നൊരു നിലവിളിയും സ്റ്റീൽ പാത്രം നിലത്തു വീണ ശബ്ദവും കേട്ടു
ഞാൻ അകത്തേക്ക് കയറി മലർന്നടിച്ചു തറയിൽ കിടക്കുന്ന റോസി
ബീഫ് ആണെന്ന് തോന്നുന്നു കറി കുറെ കപ്പയും തറയിൽ ചിതറി കിടപ്പുണ്ട്
നിനക്കെന്തിന്റെ കുത്തിക്കഴപ്പാടാ നാറി
അവളെങ്ങനെ കിടന്നു കൊണ്ടെന്നേ തെറി വിളിച്ചു
ഒരു നിമിഷം പപ്പയുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു
കൈകുത്തി എഴുന്നേൽക്കാൻ തുടങ്ങിയ അവളുടെ അടിവയറിൽ ഞാൻ ആഞ്ഞു തൊഴിച്ചു
അമ്മച്ചിയെ ന്നൊരു നിലവിളിയോടെ അവൾ വീണ്ടും മറിഞ്ഞു വീണു
ഞാനവളുടെ നെഞ്ചിൽ ചവിട്ടി നിലത്തേക്കമർത്തി പുറത്തു ഉണങ്ങാൻ ഇട്ടിരുന്ന തുണിയെടുക്കാൻ പോയ മെറീന തള്ളയുടെ കാറിച്ച കേട്ടു ഓടി വന്നെന്റെ കാലിൽ പിടിച്ചു വലിച്ചു എന്റെ മമ്മിയെ ഒന്നും ചെയ്യല്ലേ ബെന്നിച്ചാ പ്ലീസ് അവൾ കാലിൽ പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു
നാളെ നേരം വെളുക്കുമ്പോൾ നിങ്ങളീ വീട്ടിൽ ഉണ്ടാവരുത് ഇനി നിങ്ങളെ എന്റെ കണ്മുന്നിൽ കണ്ടാൽ പച്ചക്ക് നിങ്ങളെ പെട്രോളൊഴിച്ചു കത്തിക്കും ഞാൻ
ഞങ്ങൾ പൊക്കോളാം ഇപ്പൊ എന്റെ മമ്മിയെ വെറുതെ വിട് പ്ലീസ്…..പ്ലീസ്
ഞാനവളുടെ നെഞ്ചിൽ നിന്നും കാൽ എടുത്തു
വാതിലിനു പുറത്ത് ഒരു കാഴ്ച്ചകാരിയെ പോലെ ആന്റി വെറുതെ നോക്കി നിൽപുണ്ടായിരുന്നു
എന്റെ പപ്പ മരിച്ച വിവരം നിങ്ങളെ പിള്ള സാറു വിളിച്ചു പറഞ്ഞിട്ട് നിങ്ങളെന്നോട് ഒരു വാക്കു പറഞ്ഞോ
മെറീന പിടിച്ചു എഴുനേൽപ്പിച്ചു തറയിൽ കുത്തിയിരുന്ന റോസിയോട് ഞാൻ ചോദിച്ചു
പപ്പ മരിച്ചെന്ന വാർത്ത കേട്ടു വിശ്വസിക്കാനാവാതെ മെറീന എന്നെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *