ചേട്ടാ fight സൂപ്പർ ആയിരുന്നു ട്ടോ അവൻ മുഗംകൊണ്ട് എന്തൊ കാണിച്ചപ്പോൾ നേഴ്സ് പിന്നെ പറയാൻ വന്നത് വിഴുങ്ങി കളഞ്ഞു അനിത അത് ശ്രദ്ധിച്ചു അവനോടു ഇപ്പോവാരം എന്നുപറഞ്ഞു അവൾ നഴ്സിന്റെ പിന്നാലെ പോയി
അതെ ഒന്ന് നിന്നെ കുട്ടി എന്താ രവിയേട്ടനോട് fight എന്നൊക്ക പറഞ്ഞത്
അതോ അമ്മാതിരി അടിയല്ലേ ആ അമീറിനും കൂട്ടർക്കും കൊടുത്തേ
അടിക്കാനോ രവിയേട്ടനോ
ആ ചേച്ചി എന്ന അടിയായിരുന്നു അല്ല പിന്നെ അവന്മാർക്ക് ഉള്ളതാ ഒരു വഷളൻ നോട്ടവും പറച്ചിലുമൊക്കെ ഇന്നു എന്റെ കൂടെ മ്മളെ ചന്ദ്രൻ മാഷിന്റെ മോളില്ലേ സുമതി ആ കുട്ടികൂടി ഉണ്ടായിരുന്നു അതിനൊടു ചോതിക്ക എങ്ങോട്ടാ നഴ്സിന്റെ കൂടെ കളയാൻ പോവാണോ കൊടുത്തില്ലേ ഞാൻ ചെവിക്കുറ്റിനോക്കി രണ്ടെണ്ണം പക്ഷെ ഞങ്ങൾ ആകെ കുടുങ്ങിപ്പോയി നിൽക്കുമ്പോഴാ ചേട്ടൻ വന്നേ ആദ്യം അവരോടു മര്യാദക്ക് പറഞ്ഞത പിന്നെ നിനക്ക് എന്താടാ നിന്റെ ഭാര്യയുടെ വല്ലതും ഇവള് കളഞ്ഞിട്ടുണ്ടോ എന്ന് ചോദിചത്തെ അവന്മാർക്ക് ഒരമ്മയുള്ളു പിന്നെ പൊരിഞ്ഞ അടിയായിരുന്നു അവസാനം നാലുംകൂടി ഓടി രക്ഷപെട്ടു
അനിത ഇതൊക്കെ കേട്ടു വണ്ടർ അടിച്ചു നില്ക്കാന് അവൾ പതുക്കെ തിരിച്ചുനടന്നു രവി അവിടെ അവളെ കാത്തു നിലക്കായിരുന്നു
താൻ എവിടെ പോയതാ ഈ നേരത്ത്
അവൾ ഒന്നും പറയാതെ അവനോടൊപ്പം നടന്നു ഓട്ടോയിൽ തിരിച്ചു പോകുമ്പോൾ ആണ് അവൾ അവനോടു ചോദിക്കുന്നത്
അപ്പൊ ഞാൻ വിചാരിച്ചപോലെ ഒന്നുമല്ല ആവിശ്യത്തിന് തല്ലാനൊക്കെ അറിയാം
നിക്ക് തോന്നി താൻ ആ നഴ്സിനോട് ചോദിക്കാൻ പോയതാ തന്നോട് പേടിച്ചു പറയാഞ്ഞതാ തനിക്കു ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി തനിക്ക് കുറച്ചില്ലാവൂലെ
കുറച്ചിലോ തെറ്റുകണ്ടാൽ ചോദിക്കുന്ന ഒരാളാണ് എന്റെ ഭര്ത്താവ് എന്നത് നിക്ക് അഭിമാനം അല്ലെ
അപ്പൊ തനിക്ക് പ്രശ്നം ഒന്നുമില്ലല്ലോ ല്ലേ നിക്ക് ഇപ്പോഴാ സമാധാനം ആയെ പിന്നെ ഇതൊന്നും അമ്മ അറിയണ്ട ട്ടോ അമ്മക്ക് വിഷമവും
അനിത അതിനൊന്നു മൂളുക മാത്രം ചെയ്തു വീട്ടിൽ ഓട്ടോ നിർത്തി ഇറങ്ങുമ്പോയേക്കും അമ്മ ഉമ്മറത്തെത്തിയിരുന്നു
എന്തായി മോളെ ഡോക്ടർ എന്തു പറഞ്ഞു
പ്രശ്നം ഒന്നുമില്ലമ്മേ മുറിവ് ഡ്രസ്സ് ചെയ്തു അത്രമാത്രം മറ്റുപ്രശ്നങ്ങൾ ഒന്നുമില്ല
ഓഹ് ൻറെ കുട്ടീനെ ദൈവം കാത്തു അമ്മ അതുംപറഞ്ഞു ഉള്ളിലേക്ക് പോയി
വൈകിട്ട് പാലും കൊടുത്തു തിരിച്ചു വരുമ്പോൾ പെങ്ങൾ മുറ്റത്തുതന്നെ ഉണ്ട് കയ്യിൽ കരുതിയിരുന്ന സാധനങ്ങൾ എല്ലാം അവളെ ഏൽപ്പിച്ചു അവൻ തൊഴുത്തിലേക്കു നടന്നു പണികൾ തീർത്തു കുളിച്ചു വീട്ടിൽ കയറുമ്പോൾ ആണ് കണക്കുപുസ്തകവും ആയി നീതുവിന്റെ വരവ് അവളാണ് കണക്കപിള്ള പശുവിന്റെ പരിപാലനം പാലുവിറ്റികിട്ടുന്ന കണക്കുകൾ എല്ലാം അവളാണ് അതിൽ കുറിച്ചിടുക