ബോറടി മാറ്റാനായി ഞാനും അദ്ദേഹത്തിൻറെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഒന്നിൽ അംഗമായി. നിരവധി വീഡിയോകൾ ശരീരത്തിന് സംതൃപ്തി നൽകിയില്ലെങ്കിലും മനസിന് നൽകിയിരുന്നു. അതിലെ ഒരു മെമ്പറായിരുന്നു അഭിഷേക്.പഞ്ചാബിലെ ലുധിയാന സ്വദേശി. അയാൾ മാത്രമാണ് ഞാൻ ഒരു പെണ്ണാണ് എന്ന മനസിലാക്കിയത് .പിന്നീടയാൾ പറഞ്ഞിരുന്നു എന്റെ മെസേജിന്റെ ടോൺ കണ്ടിട്ടാണ് അയാൾ അത് മനസിലാക്കിയതെന്ന് പ്രോജക്ട് അവസാനിച്ച ഭർത്താവ് ഫിൻലന്റിലേക്ക് യാത്രയായി. നേഴ്‌സിങ് സൂപ്രണ്ടായതിനാൽ കുറച്ച് നാൾ കൂടി എനിക്ക് അവിടെ നിൽക്കണമായിരുന്നു. ഒരു വർഷത്തിന് ശേഷം ഭർത്താവിനോടൊപ്പം ചേരാം എന്നതായിരുന്നു പ്ലാൻ. അവിടെ കൂട്ടിനായി അമ്മയെ നാട്ടിൽ നിന്നും വരുത്തി. ഭർത്താവ് പോയതിനു ശേഷം ഞാൻ അഭിഷേകുമായി പേഴ്‌സണൽ ചാറ്റിംഗ് ആരംഭിച്ചു.അച്ഛൻ മരിച്ചു പോയ, ഏക പെങ്ങൾ വിവാഹിതയായ അഭിഷേകിന് കൂട്ടിനു ‘അമ്മ മാത്രമാണ്. ലുധിയാനയിൽ തരക്കേടില്ലാത്ത തട്ടി വ്യവസായം നടത്തുന്ന അയാൾ വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞത് പുതിയ വീടിന്റെ പണി നടക്കുന്നതിനാലാണ് എന്നാണ്. പണിയുന്ന വീടിന്റെ ചിത്രങ്ങൾ എനിക്ക് വാട്ട്സ്ആപ്പ് വഴി അയച്ചു തന്നിരുന്നു.