ഒരു ദൽഹി കഥ [Archana]

Posted by

കൊച്ചിയിൽ നിന്ന് പുലർച്ച്ചെയുള്ള ഇൻഡിഗോ വിമാനത്തിൽ ഞങ്ങൾ ഡൽഹിയിൽ എത്തിയപ്പോൾ സമയം രാവിലെ പത്തായിരുന്നു . എന്റെ നിർദ്ദേശപ്രകാരം ഹോട്ടൽ ഡ്രൈവറുടെ പേരിൽ വന്ന അഭിഷേക് ഞങ്ങളെ അവന്റെ സ്വന്തം വാഹനത്തിൽ ഹോട്ടലിലെത്തിച്ചു ഡൽഹിയിലെ കനത്ത ട്രാഫിക്കും മൂടല്മഞ് പോലെയുള്ള അന്തരീക്ഷവും അമ്മയെയും ആദിയെയും വല്ലാതാക്കിയിരുന്നു. യാത്രയിലുടനീളം ഞങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിച്ചിരുന്നതിനാൽ അമ്മക്ക് കാര്യമൊന്നും പിടികിട്ടിയില്ല. കൃത്യം പന്ത്രണ്ട് മണിക്കായിരുന്നു അവിടങ്ങളിൽ ചെക്ക് ഇൻ എന്നാൽ സ്ത്രിയ്കൾ എന്ന പരിഗണനയിലും ഓൺലൈൻ ബുക്കിങ് എന്ന സൗകര്യത്താലും ഞങ്ങൾക്ക് നേരത്തെ റൂമിലെത്താൻ പറ്റി. അമ്മയോട് വിശ്രമിക്കാൻ നിർദ്ദേശിച്ച ഞാൻ ആദിയോടൊപ്പം റൂമിനു പുറത്തേക്കിറങ്ങി. പുറത്ത് അഭി കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അവനും അതെ ഫ്ലോറിൽ തന്നെ റൂം എടുത്തിരുന്നു . ആദിയോടൊപ്പം ഞാൻ വരുന്നത് കണ്ട അവന്റെ മുഖം ഒന്ന് വാടി . അവനെ നോക്കി മന്ദഹസിച്ച കൊണ്ട് വണ്ടിയെടുക്കാൻ ഞാൻ നിർദ്ദേശിച്ചു . ഡൽഹിയോന്ന് കാണുക ഞങ്ങളുടെ സംഗമത്തിനാവശ്യമായ കാര്യങ്ങൾ വാങ്ങുക. ഇതായിരുന്നു എന്റെ ഉദ്ദേശം. അഭിയുടെ ഇന്നോവയിൽ കയറിയപാടെ ആദി മയങ്ങി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *