നല്ലൊരു ഡ്രൈവറാകുന്നതിനെക്കുറിച്ചായിരുന്നു എന്റെ ചിന്ത. ഒരു ടാക്‌സി ഓടിക്കാന്‍ കിട്ടിയാല്‍ ഒരു സ്ഥിര വരുമാനമായി. അതുവച്ച് ഒരു വണ്ടി സ്വന്തം മേടിക്കാം. ബാങ്ക് ലോണ്‍ കൊടുക്കുമെന്ന് ഞാന്‍ കേട്ടിരുന്നു. തവണകള്‍ അടയ്ക്കാനുള്ള പണം ശമ്പളത്തില്‍ നിന്ന് എടുക്കാമല്ലോ. ഞാന്‍ സ്വപ്നങ്ങള്‍ പലതും കണ്ടു.
എന്റെ ഉത്സാഹവും പഠിക്കാനുള്ള ആഹ്രവും കണ്ട് വി’യേട്ടന്‍ മിക്കവാറും ‘ീപ്പോടിക്കാന്‍ തരുമായിരുന്നു. അങ്ങനെ സ്വന്തം ഓടിക്കാനുള്ള ആത്മവിശ്വാസം എനിക്കു കിട്ടി. വി’യേട്ടന് സുഖമില്ലാതിരുന്ന ദിവസം ഞാനാണ് ‘ീപ്പ് കൊണ്ടുപോയത്. അതായിരുന്നു എന്റെ തുടക്കം. പിന്നെ വി’യേട്ടന്‍ മിക്കവാറും ‘ീപ്പ് എന്ന ഏല്പിക്കും. ഞാനെന്റെ ‘ോലി വൃത്തിയായും കൃത്യമായും ചെയ’ു.
അങ്ങനെയിരിക്കുമ്പോള്‍ വി’യേട്ടന്റെ മൂത്തമകള്‍ക്കൊരു വിവാഹാലോചന വന്നു. അതു നടത്താന്‍ തന്നെ തീരുമാനിച്ചു. പക്ഷേ, സ്വര്‍ണ്ണം വാങ്ങാന്‍ പണം തികയില്ല. ഒടുവില്‍ ‘ീപ്പു വില്‍ക്കാന്‍ തീരുമാനിച്ചു.
ആ വാര്‍ത്ത എനിക്ക് തലയ്‌ക്കേറ്റ അടിപോലെയായി.
”നീ വിഷമിക്കേണ്ടെടാ. വേറെ വണ്ടിയില്‍ നിന്നെ ഞാന്‍ കേറ്റിത്തരാം. നീ പെട്ടെന്നൊരു ലൈസന്‍സിന് അപേക്ഷിക്ക്.”
വി’യേട്ടന്‍ എന്നെ സമാധാനിപ്പിച്ചു.
വീണ്ടും പത്രവിതരണത്തിലായി ‘ീവിതം ഒതുങ്ങി. അതിനിടയിലാണ് അമ്മാവന്റെ മകന്‍ രതീഷ് വീട്ടില്‍ വന്നത്. അവന്‍ ഇലകട്രിക്കല്‍ വയര്‍മാനാണ്. എന്റെ അവസ്ഥ കണ്ട് അവന്റെ കൂടെ ചെല്ലാന്‍ പറഞ്ഞു. വീട്ടില്‍ വെറുതെ ഇരിക്കുന്നതിലും നല്ലതാണല്ലോ എന്നു കരുതി ഞാന്‍ രതീഷിനൊപ്പം പോയിത്തുടങ്ങി. ദിവസങ്ങള്‍ കടന്നുപോയി.
ഇതിനിടയില്‍ ഡ്രൈവിം് ടെസ്റ്റും കഴിഞ്ഞ് ലൈസന്‍സും കിട്ടിയിരുന്നു. ഞാന്‍ വീണ്ടും വി’യേട്ടനെ പോയി കണ്ടു.
”ഉടന്‍ തന്നെ നിനക്കു ഞാനൊരു ‘ോലി ശരിയാക്കിത്തരും.”
വി’യേട്ടന്‍ ഉറപ്പു നല്‍കി. ഒരു ദിവസം ഞാന്‍ ‘ോലി കഴിഞ്ഞുവരുമ്പോള്‍ അമ്മ പറഞ്ഞു.
”മോനെ നിന്നെ ലത അന്വേഷിച്ചിരുന്നു. നീ വന്നാല്‍ അവിടംവരെ ചെല്ലാന്‍ പറഞ്ഞു.”
സുകുവേട്ടന്റെ ഭാര്യയാണ് ലതചേച്ചി.
”എന്തിനാണെന്ന് അമ്മ തിരക്കിയില്ലേ?”
”ഇല്ലെടാ.”
ഞാന്‍ കുളിക്കാന്‍ കയറി.
ലതചേച്ചി എന്തിനായിരിക്കും എന്നോടു ചെല്ലാന്‍ പറഞ്ഞത്?
ഞാന്‍ വേം കുളിച്ച് ഡ്രസ് മാറി.
”നേരം ഇരുട്ടാന്‍ തുടങ്ങിയെടാ. വെളിച്ചംകൊണ്ടുപോ. തൊടിയില്‍ നിറയെ പാമ്പുള്ളതാ.”
അമ്മ പറഞ്ഞു.
”ഉഷേ… എന്റെ ടോര്‍ച്ചിങ്ങെടുത്തേ.”
അവള്‍ വേം ടോര്‍ച്ചുമായി വന്നു.
”ഏട്ടാ… സൂക്ഷിച്ചുപോണെ…”