കാർ ഇപ്പോൾ ഒരു വലിയ പൊട്ടി പൊളിഞ്ഞ ബംഗ്ലാവിന്റെ മുന്നിൽ വന്നു നിൽക്കുകയാണ്……
സ്റ്റെല്ല ഡോർ തുറന്നു പുറത്തേക്കിറങ്ങി… കൂടെ പണിക്കർ സാറും ജോണും… അവർ അതിന്റെ ഉള്ളിലേക്ക് കയറി… പണിക്കർ പേടിച്ചു പേടിച്ചു ഓരോ സ്റ്റെപ്പും മുന്നോട്ടു വച്ചു…ബംഗ്ലാവിന്റെ ഹാളിൽ നടുക്ക് ഒരു കസേരയിൽ തലയിൽ കറുത്ത തുണിയിട്ട് മൂടിയ നിലയിൽ ഒരാളെ കസേരയിൽ കെട്ടി ഇട്ടിട്ടുണ്ട്…. പണിക്കർ അത് കണ്ട് ഞെട്ടി…. ആരാ അത്… എന്താ നിങ്ങൾ അയ്യാളെ ചെയ്യാൻ പോകുന്നത് പണിക്കർ ഒച്ച വക്കാൻ തുടങ്ങി…..
എല്ലാം പറയാം സാർ വായോ… ഒച്ച വച്ച് ചുമ്മ എന്നെ ഇറിറ്റേറ്റ് ചെയ്യല്ലേ… ജോൺ പണിക്കരുടെ തോളിൽ കൈ ഇട്ട് ചേർത്ത് പിടിച്ചു കൊണ്ട് ഒരു ഭീഷണി സ്വരത്തിൽ പറഞ്ഞു……
പണിക്കർ മിണ്ടാതെ അവരുടെ കൂടെ നടന്നു….. കെട്ടിയിട്ട ആളുടെ മുന്നിൽ അവർ മൂന്ന് പേരുമെത്തി… ജോൺ അടുത്തേക്ക് ചെന്നു ആ കറുത്ത തുണി പൊക്കി മാറ്റി… ആ മുഖം കണ്ട് പണിക്കർ അമ്പരന്നു…….
റോബിൻ….. സ്റ്റെല്ലയുടെ ഭർത്താവ്…….
ജോൺ അയ്യാളെ നല്ല രീതിക്ക് പെരുമാറിയിട്ടുണ്ട്… ചോരയിൽ കുളിച്ചാണ് റോബിന്റെ ഇരുപ്പ്.. ജോൺ റോബിന്റെ വായിലെ കേട്ട് കൂടെ ഊരി മാറ്റി…..
സ്റ്റെല്ല…. വേണ്ട.. ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടിയവൻ അല്ലെ.. എന്നെ കൊല്ലല്ലേ…. പ്ലീസ്…. റോബിൻ സ്റ്റെല്ലയെ നോക്കി കൊണ്ടു പറഞ്ഞു…..
ഒന്നും മനസിലാവാതെ പണിക്കർ വാ പൊളിച്ചു നിന്നു.. മരിച്ചെന്നു എല്ലാവരും കരുതിയ റോബിൻ അതാ ജീവനോടെ ഇരിക്കുന്നു… റോബിന് വേണ്ടി എല്ലാ അപമാനവും സഹിച്ച സ്റ്റെല്ല അവനെ കൊല്ലാൻ തയ്യാറായി നിൽക്കുന്നു… ഒരു കൂസലുമില്ലാതെ ജോൺ അയ്യാളുടെ favourte തോക്കിൽ ബുള്ളറ്റ് ലോഡ് ചെയുന്നു…….