ഒരു ലവ് സ്റ്റോറി 4

Posted by

തികമൊന്നും അവരോട് ഞാൻ സംസാരിച്ചില്ല…. ഉപ്പയും അയാളും എന്തൊക്കെയോ പറഞ്ഞു… ഞാനവരുടെ കൂടെ ഏതോ ലോകത്തിലിരിക്കുമ്പോ… .
“”ഇനി ഡോക്ടറെ കാണിക്കണോ ദിലു…. “”
വേണ്ടുപ്പ… കുറവുണ്ട്…. എന്നുപറഞ് അതികം സംസാരിക്കാൻ നിൽക്കാതെ ഞാൻ റൂമിലേക്കുതന്നെ പോയി…..

ഇന്ന് വെള്ളിയാഴ്ച…. സുബ്ഹിക്ക് പള്ളിയിൽ പോകാൻ എണീറ്റു ഫ്രഷ് ആയി ഇറങ്ങിയപ്പോ ഉപ്പയും ഉണ്ട്…. നിസ്കാരം കഴിഞ് നാട്ടുകാരുടെ കുശലാന്വേഷണം കഴിഞ്ഞപ്പോ സമയം ആറുമണി…. തിരിച്ചുപോരുമ്പോഴും ഉപ്പയും ഞാനും….

“” ഇന്ന്…. നിന്റെ നിക്കാഹാണ്….. “”

എന്ത്…. ഞാൻ ഞെട്ടലോടെ ചോദിച്ചു….

ഇന്ന് എട്ടു മണിക്ക് വല്യ പള്ളിക്കൽ ആണ് നിക്കാഹ്…. അതുകയിഞ് പെണ്ണിന്റെ വീട്ടിലേക്… അവിടെയാണ് ഭക്ഷണം….

ഇത്രയും പറഞ്ഞപ്പോയെക് വീട്ടിലെത്തി… അവിടെയാണെങ്കിൽ പള്ളിയിലേക്കു പോയ പോലെയല്ല… മുറ്റവും വീടും നിറയെ ആളുകളും ബഹളവും….. അന്തം വിടാൻ പോലും സമയം കിട്ടിയില്ല…. ആരൊക്കെയോ വാ എന്നും പറഞ് കൈപിടിച്ചു ടേബിളിൽ ചായക്ക് മുമ്പിലിരുത്തി….. ചായകുടിച്ചു അവരോടെക്കെ സംസാരിച്ചിരിക്കുമ്പോ ഫ്രണ്ട്സ് എത്തി…. എന്നെയും കൂട്ടി റൂമിലേക് പോയി….. അവിടെ ചെന്നപ്പോഴാണ് ഷെൽഫിലുള്ള ഡ്രസ്സ് കണ്ടത്‌…. നാലെണ്ണത്തിൽ ഒന്ന് സെലക്ട് ചെയ്യാൻ പറഞ്ഞപ്പോ അർഷു എന്താടാ ഇതൊക്കെ….. എന്ന് ചോദിച്ചുപോയി….

“നീ ഇപ്പൊ ഒന്നും പറയണ്ട…. വേഗം റെഡിയാക്… എട്ടുമണിക്ക് അവിടെത്തണം…. “, എന്നുമാത്രമേ അവൻ പറഞ്ഞൊള്ളു…..

Leave a Reply

Your email address will not be published. Required fields are marked *