ഒരു ലവ് സ്റ്റോറി 4

Posted by

ഉപ്പാ എന്റെ മനസിലൊന്നും ഇല്ലാ… നിങ്ങള് പേടിക്കൊന്നും വേണ്ടാ…. എന്നെ ഉപ്പാക്ക് വിശ്വസിക്കാം…

“”ഷാനുട്ടി… മോളെ… നിന്നെ ഉപ്പാക്ക് നൂറുവട്ടം വിശ്വാസാ… ദിലു ഒരു പാവമാ…. കരീമിക്ക ദിലു വരുന്ന അന്ന് എന്നോട് വീട്ടില് നടന്നതെല്ലാം പറഞ്ഞു…

“അവർക്കൊക്കെ എന്തും പറയാം… ആരെയും കെട്ടാം…. ഞാനല്ലേ ആളുകളുടെ മുമ്പിൽ പോയിനിൽകേണ്ടത്…. ദിലുവിന് നല്ലൊരു കുടുംബത്തിൽ നിന്ന് കല്ല്യാണം നോക്കണമെന്നാണ് എന്റെ ആഗ്രഹം…. അതുകൊണ്ട് ഷാനുവിന്റെ കല്ല്യാണം ഉറപ്പിച്ചു എന്ന് സൈതു ദിലു വന്നാൽ പറയണം…. ബാക്കി ഞാൻ നോക്കിക്കോളാം…. ഷാനുവിനെ വേഗം കെട്ടിച്ചയക്കുകേം ചെയ്യണം… അതിനു വേണ്ടതൊക്കെ ഞാൻ തരാം…. നിങ്ങള്ടെ നാട്ടിലേക് എവിടേക്കെങ്കിലും കെട്ടിച്ചയച്ചാൽ മതി… അങ്ങിനാവുമ്പോ കൺമുമ്പിൽ കാണില്ലല്ലോ…. സൈതു ഒന്നും വിചാരിക്കരുത്…. നിനക്ക് എന്റെ അവസ്ഥ മനസ്സിലാകുമെന്ന ഞാൻ” കരുതുന്നത്…. “””

കരീമിക്ക ഇങ്ങിനെ പറഞ്ഞപ്പോ ഞാൻ പറഞ്ഞൊരു കള്ളമാ നിന്റെ കല്ല്യാണം…. മോള് എന്നോട് ക്ഷമിക്കില്ലേ…. ഈ ഉപ്പാക്ക് മോള് ആശിക്കുന്നത് വാങ്ങിത്തരാൻ കഴിയില്ല…. ”

ഉപ്പാ കരയല്ലേ…. എനിക്കീ ലോകത്ത് ഏറ്റവും വിലപ്പെട്ടത് എന്റുപ്പയ …. അതിലും വലിയ സമ്പത് എനിക്ക് വേറെ ഇല്ലാ…. ഉപ്പ വിഷമിക്കരുത്… എനിക്ക് ഒരു വിഷമവും ഇല്ലാ….

ഷാനു ഉപ്പയെ സമദനിപ്പിച്ചു ഫോൺ വെച്ചു.. പൊട്ടിക്കരയുമെന്ന ഞാൻ വിചാരിച്ചേ…. അവള് പുഞ്ചിരിച്ചുകൊണ്ട് എന്നോടിതെല്ലാം പറഞ്ഞപ്പോ ഞാൻ കരഞ്ഞു….

ഇപ്പൊ മനസ്സിലായോ എന്താ ഫോണെടുക്കത്തെ എന്ന്….

Leave a Reply

Your email address will not be published. Required fields are marked *