ഒരു ലവ് സ്റ്റോറി 4

Posted by

ടാ…. അതൊന്നും നടക്കില്ല… എന്നെക്കൊണ്ടതിനു കഴിയില്ല… പിന്നെ ഷാനു…. അവളെ വിളിക്കനങ്ങാട് ചെന്നാൽ മതി… കൂടെ ഇറങ്ങിവരും….. നീ നടക്കുന്ന വല്ലതും പറ…..

“നിന്റുപ്പ സമ്മദിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ദിലു…. നീ അവളെ മറക്കുന്നതാവും നല്ലത്…. ”

ശവത്തിൽ കുത്തല്ലേടാ… പ്ലീസ്…. എനിക്ക് അവളെ വേണം….

“ഓഹ്‌ ബെസ്ററ് കാമുകൻ…. എന്തായാലും ഞാനൊന്നാലോചിക്കട്ടെ….. ”

ശെരി…. നീ വേഗം ആലോജിക്കില്ലേടാ…. ഇപ്പൊത്തന്നെ വിളിക്ക് ട്ടൊ….

” നിന്നെ ഞാൻ….. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട….രണ്ടു ദിവസം കഴിഞ്ഞു വിളിക്കാം… വെച്ചിട്ട് പോടാ…. ”

ഓഹ്‌ വേണ്ടായിരുന്നു…. എന്നാലും അവനെന്തേലും ഐഡിയ തരാതിരിക്കില്ല…..

ഫോൺ വെച് വാട്സപ്പ് നോക്കിയപ്പോ അതിലൊരു മെസേജ്…. അമാനയാണ്….

“ഹായ് … ഞാൻ അമാനയാണ്…. എന്താ ഇക്കയുടെ തീരുമാനം…. ഇവിടെ നിശ്ചയത്തിനുള്ള തയ്യാറെടുപ്പിലാ…. ”

നിശ്ച്ചയോ…. അള്ളാഹ് അപ്പോ കല്ല്യാണം എന്നാ….

അപ്പൊത്തന്നെ റിപ്ലൈ കിട്ടി…

Leave a Reply

Your email address will not be published. Required fields are marked *