ഒരു ലവ് സ്റ്റോറി 4

Posted by

“”അയ്യടാ…. കള്ളാ…. മോങ്ങണ്ട…. നടക്കൂല…. ഷാനു നിൽക്കുമെന്ന് പറഞ്ഞപ്പോ ഉമ്മയെ കാണാനെന്തൊരു പൂതി…. ”

ഹി ഹി….

രാത്രി അർഷദ് വീട്ടിൽപോയി… ഉമ്മയും ഉപ്പയും ഷാനുവും ആണ് റൂമിൽ….

ഉമ്മാക്കൊന്ന് വിളിച്ചുനോക്കാൻ ഫോണെടുത്തപ്പോ അമാനയുടെ മിസ്സ് കാൾ….

ഇവളെന്തിനാ ഇപ്പൊ വിളിക്കണേ എന്ന് ചിന്തിച്ചുകൊണ്ട് അവൾക് വിളിച്ചു. അമാന പറയുന്നത് കേട്ടപ്പോ ഞാനൊന്ന് നെട്ടി….

ഞങ്ങളുടെ കല്ല്യാണം ഉറപ്പിച്ചതും ഞായറാഴ്ചത്തെ പ്രോഗ്രാമുമെല്ലാം അവള് ഷാനുവിനോട് പറഞ്ഞു എന്നായിരുന്നു അത്‌…. അതിന് ഷാനു ഒന്ന് പുഞ്ചിരിച്ചു കൺഗ്രാഡ്സ് പറഞ്ഞത്രേ….
ഇതുകേട്ടപ്പോ ചെറുതായിട്ട് ഞെട്ടിയൊള്ളു…. ഡ്രാമയുടെ കാര്യം ഞാൻ ഷാനുവിനോട് പറഞ്ഞില്ല പറയണോ എന്നായിരുന്നു അമാനയുടെ ചോദ്യം….

പറയല്ലേ…. ഞാൻ നിന്റെ കാലുപിടിക്കാം…..ഷാനു ഒരു സദാചാര സ്നേഹിയാ… അവളറിഞ്ഞാൽ ഒന്നും നടക്കൂല…. നിനക്ക് എന്തുവേണേലും കല്ല്യാണം കഴിഞ്ഞിട്ട് ഞങ്ങൾ രണ്ടുപേരും കൂടി വന്ന് വാങ്ങിത്തരാം…..

“ആ ഞാൻ പറയില്ല എന്നവൾ സത്യം ചെയ്തുപറഞ്ഞപ്പോ ആശ്വസിച്ചതെന്റെ തെറ്റ് അല്ലാതെന്തു പറയാൻ…..

Leave a Reply

Your email address will not be published. Required fields are marked *