എന്തുപറയുമെന്നറിയാതെ ഞാൻ മൗനം പാലിച്ചു….
“ആമി എന്നോടെല്ലാം പറഞ്ഞു…….
ഷംനയെ എനിക്ക് നന്നായിട്ടറിയാം…. നല്ലകുട്ടിയാ… ആമിയുടെ കൂടെ ഇടക്കിടക്ക് വീട്ടില് വരാറുണ്ട്….. നിന്റുപ്പയുടെ ഈഗോ ഒന്ന് മാറ്റിയെടുത്താൽ മതി… അതെനിക്ക് വിട്ടേക്… ഞാൻ നോക്കിക്കോളാം…. നീ വല്യ ഡ്രാമയൊന്നും കളിക്കേണ്ട ആവശ്യമില്ല… ഞാനിന്ന് ഒരു ചൂണ്ടയിട്ടിട്ടുണ്ട്… നിന്റുപ്പ കൊളുത്തുമെന്നാണെന്റെ പ്രതീക്ഷ…. ഹോസ്പിറ്റലിൽ ഞാനും വൈഫും ഇപ്പൊ പോയിരുന്നു… ഷാനുവിനെ അവിടെ കണ്ടപ്പോ മനസ്സിൽ തോന്നിയതാ…. “”
എന്താ ഉണ്ടായേ ??…
“നിനക്ക് പ്രതീക്ഷിക്കാൻ വകയൊക്കെയുണ്ട്…. എന്നാലും നിന്റുപ്പ മൂളിയിട്ടില്ല…. ”
അള്ളാഹ് അപ്പൊ ഒക്കെ പറഞ്ഞോ…..
ഇല്ലെടാ ഞാൻ നിങ്ങള്ടെ കാര്യമൊന്നും പറഞ്ഞില്ല….. ആമിയെയും ഞങ്ങളെയും ഷംനക്കറിയാമെന്നറിഞ്ഞപ്പോ ഉപയൊന്നു ഞെട്ടി… അരമണിക്കൂറോളം ഞങ്ങൾ റൂമിൽ എല്ലാരും കൂടി സംസാരിച്ചിരുന്നു… തിരിച്ചുപോരുമ്പോ പുറത്തിറങ്ങി ഞാൻഉപ്പയോട് ഷാനുവിനെ പറ്റി ചോദിച്ചു…. ഇതിനെ കെട്ടിക്കുന്നുണ്ടോ… നല്ല കുട്ടിയാ…. എന്നുപറഞ്ഞപ്പോ കല്ല്യാണം നോക്കണം എന്നാണ് നിന്റുപ്പ പറഞ്ഞത്…
എന്റെടുത്തൊരു ചെക്കനുണ്ട്… പെങ്ങളുടെ മകനാണ്… ഡോക്ടറാണ്.. ഇപ്പൊ അമേരിക്കയിൽ ഒരുവർഷത്തെ പ്രാക്ടീസിലാ… അതുകഴിഞ്ഞാൽ നാട്ടിൽ സെറ്റ്‌ലവാ നാണ് പ്ലാൻ… പെങ്ങളും അളിയനും ഇന്നലെ വിളിച്ചിരുന്നു… നല്ലകുട്ടികളുണ്ടെങ്കിൽ പറയണമെന്ന് പറഞ്ഞിരുന്നു… സാമ്പത്തികം പ്രഷനൊന്നുമല്ല… നമ്മുടെ വീട്ടിൽക് കൊണ്ടുവരാനുള്ളതല്ലേ..