ഒരു ലവ് സ്റ്റോറി 4

Posted by

കുടുങ്ങിപ്പോകും…. സൈതൂ ന് നമ്മളെയും അളിയനെയും ഒന്നും പിണക്കാൻ പറ്റൂല ടാ… സഹായിച്ചോരെ ചതിക്കുന്ന മനസൊന്നും അവനില്ല…. “

അപ്പൊ ഞാനെന്താ ചെയ്യേണ്ടേ ഉപ്പാ…. അതും കൂടെ പറഞ്ഞുതാ….

“മോനെ… എനിക്കും നല്ല വെഷമമുണ്ട്…. എന്നുവെച്ച് എല്ലാരേം വെറുപ്പിച്ചു കുടുംബം പിരിച്ചിട്ട് നിനക്ക് ഷാനുവിനെ കെട്ടണോ… നീ പറ…. “

എനിക്കറിയില്ല ഉപ്പ തന്നെ പറ….

ദിലു…. ഇതിപ്പോ ആരും അറിഞ്ഞിട്ടില്ല….ഒന്നും സംഭവിച്ചിട്ടും ഇല്ല ഇവിടെ അവസാനിപ്പിക്കാം… സങ്കടം ഉണ്ടാവും…. അതെല്ലാർകും അറിയാം…. എന്നാലും എല്ലാർക്കും നല്ലതേ വരൂ…

മറിച്ചായാൽ മറ്റുള്ളവരുടെ ശാപം ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിവരും…. അതുവേണോ…. ദിലു…. “

ഞാൻ കരഞ്ഞുകൊണ്ട് റൂമിലേക് ഓടി…. ബെഡിൽ കമിയന്നുകിടന് കരഞ്ഞു….ഉപ്പയും കൂടെവന്ന് കിടന്നു…
എല്ലാ പ്രതീക്ഷകളും അവസാനിച്ചപോലെ…. സന്തോഷങ്ങളുടെ ഘോഷയാത്ര ആയിരുന്നല്ലോ എന്റെ ജീവിതം…. എല്ലാരുടെയും സമ്മദം കിട്ടിയപ്പോ നില മറന്ന് തുള്ളിച്ചാടി…. ഇപ്പൊ സ്വപ്നക്കൂടാരം തകർന്നു തരിപ്പണമായി ?
എപ്പോയോ ഉറക്കം എന്നെ തഴുകിയെന്നറിയില്ല….

നമ്മളാഗ്രഹിക്കുന്നതാവില്ലല്ലോ നടക്കുന്നതെല്ലാം… എന്നാലും ഉമ്മയും ഉപ്പയും ഒക്കെ സമ്മദം തന്നപ്പോ ഞാനെന്നെത്തന്നെ മറന്നുപോയി…. ശെരിക്കും ഷാനുവിനെ വൈഫായിട്ട് കണ്ടുപോയി…. ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുമ്പിൽ…. കോളേജിൽ പഠിക്കുന്ന കാലത്ത് ലവ് ഫെയിലിയർ എന്നും പറഞ് താടിവെച്ചു നടക്കുന്ന എത്രപേരെ കളിയാക്കിയതാ…ഒന്ന് പോടോ ഒരു ലവ്…. അവളുപോയെങ്കിൽ

Leave a Reply

Your email address will not be published. Required fields are marked *