“നീ… വാടാ…. “എന്നും പറഞ്ഞെന്റെ കൈപിടിച്ചു അവിടേക്കു കയറി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല….
അവിടെ നിറയെ ആളുകളുണ്ട്… മുറ്റത് പന്തലിട്ട് അലങ്കരിച്ചിട്ടുണ്ട്…. ഞങ്ങളെ സ്വീകരിച്ചിരുത്തി…. അയിഷാത്ത എവിടുന്നോ ഓടിക്കിതച്ചു അങ്ങോട്ട് വന്നു….
” നിങ്ങളിരിക്കി…. ഞാൻ ഓളെ വിളിക്കാം…”എന്നും പറഞ് അവരകത്തേക്കുതന്നെ പോയി…. .
എന്താ ഇതൊക്കെ….. എന്നെ ടെൻഷനാകാതെ ഒന്നുപറയി….
അപ്പോയ്ക്ക് അകത്തുനിന്ന് ആരോ “””നിങ്ങളിങ്ങോട്ട് പോരി…. അവൾക് വരാനൊരു മടി… “എന്നുപറഞ്ഞു….
എന്നോട് പോകാൻ പറഞ് അമാനയുടെ ഉപ്പ അവിടെത്തന്നെ ഇരുന്നു….
നടന്നു പോകുമ്പോ കാലിനെന്തോ ഒരു വിറയൽ പോലെ….. ഉള്ളിലൊരു ഭയം…..
അയിഷാത്ത”” ആ റൂമിലുണ്ട്.. “”എന്ന് പറഞ് റൂം കാണിച്ചുതന്നു…
വിറയ്ക്കുന്ന കാലുകളോടെ വിയർത്തുകുളിച്ച മുഖം കർച്ചീഫുകൊണ്ട് തുടച്ചുകൊണ്ട് ഞാനവിടേക് കയറി…..
റൂമിൽ ജനാലയി ൽ പിടിച്ചു തിരിഞ്ഞുനിൽകുന്ന മണവാട്ടി…. മുഖം കാണാൻ വേണ്ടി ഞാനെന്റെ വരവറിയിച്ചു ഒച്ചയനക്കി….