ഒരു തേപ്പ് കഥ 10 [ചുള്ളൻ ചെക്കൻ] [Climax]

Posted by

“അവൻ ഇനി പഴയത് പോലെ ആകും… അധികം താമസിപ്പിക്കാതെ രണ്ടിനെയും പിടിച്ചങ് കെട്ടിക്കണം ” വാപ്പി പറഞ്ഞു… ഞാൻ അപ്പോൾ ജാസ്മിനെ ഒന്ന് നോക്കി അവളുടെ മുഖം ചുവന്ന തുടുത്തു…

“അതെ ഞങ്ങൾക്ക് പോകണം കഴിച്ചിട്ട് ഇറങ്ങാൻ ആണ് ” ആഫി പറഞ്ഞു…
കുറെ നാളുകൾക്ക് ശേഷം ഞങ്ങൾ എല്ലാരും സന്ദോഷമായി ഭക്ഷണം കഴിച്ചു… ജാസ്മിക്ക് നല്ല ക്ഷീണം ഉള്ളത്കൊണ്ട് അവൾ ഉറങ്ങാൻ ആയി പോയി… ആഫിയും ഫൈസലും തിരിച്ചു പോയി… എല്ലാരും ഉറങ്ങാനായി പോയി… ഞാനും ജാസ്മിനും ഒരു റൂമിൽ ആയിരുന്നല്ലോ കിടന്നിരുന്നത് അതുകൊണ്ട് ഞാൻ ശ്രെദ്ധിക്കാതെ ആ റൂമിലേക്ക് തന്നെ പോയി ഡോർ തുറന്ന് ഞാൻ അകത്തു കയറി… ജാസ്മിൻ അവിടെ കണ്ണ് തുറന്ന് കിടക്കുകയായിരുന്നു… ഞാൻ അകത്തു കയറിയത് കണ്ട് അവൾ പെട്ടന്ന് എഴുനേറ്റ് ഇരുന്നു… അവൾ എന്താ എന്ന് കണ്ണുകൊണ്ട് ചോദിച്ചു…

“ഞാൻ ഇവിടെ ആയിരുന്നു കിടന്നിരുന്നത്. അതുകൊണ്ട് ശ്രെദ്ധിക്കാതെ വന്നെയാ ” ഞാൻ പറഞ്ഞു.. അവൾ ഒന്നും പറയാതെ അവിടെ ഇരുന്നു…

“എന്നോട് ഇപ്പോഴും ദേഷ്യം ആണോ?” ഞാൻ അവളോട് ചോദിച്ചു…

“ദേഷ്യം ഉണ്ടായിരുന്നു.. എന്നും കൂടെ ഉണ്ടാകും എന്ന് പറഞ്ഞിട്ട് മറ്റൊരാളെ വിവാഹം കഴിക്കാൻ പോയപ്പോൾ എനിക്ക് ദേഷ്യം ഉണ്ടായിരുന്നു… പക്ഷെ ഇത്രയും നാൾ വേറെ ഒരു കാര്യവും നോക്കാതെ എന്റെ കൂടെ ഈ റൂമിൽ കഴിഞ്ഞുകൂടിയതും… അവർ എല്ലാവരും നിർബന്തിച്ചപ്പോൾ ആണ് കല്യാണത്തിന് സമ്മതിച്ചതെന്നും അറിഞ്ഞപ്പോൾ ഉള്ള ദേഷ്യം എല്ലാം മാറി..” അവൾ പറഞ്ഞു…

“നീ എന്തിനാ ആദ്യം ഇഷ്ടമല്ല എന്ന് പറഞ്ഞത്… എനിക്ക് വല്ലാതെ വിഷമമായി ” ഞാൻ തല വീട്ടിതെറ്റിച്ചുകൊണ്ട് പറഞ്ഞു…

“അത് നിങ്ങളുടെ പുന്നാര പെങ്ങളുടെ പണി ആണ്… ഇക്കയെ പറ്റിക്കാൻ എന്നെകൊണ്ട് പറയിപ്പിച്ചതാണ് ” അവൾ വാ പൊത്തി ചിരിച്ചുകൊണ്ട് പറഞ്ഞു…

ഞാൻ മനസ്സിൽ അവളെ ചീത്ത വിളിച്ചു…

“അതെ എന്താ ആലോചിക്കുന്നേ ” അവൾ ചോദിച്ചു…

“ഒന്നുല്ല ”

“ഞാൻ ഒരു കാര്യം പറയട്ടെ ”

“എന്താ പറ ”

“പണ്ട് മുതലേ ഉള്ള ഒരു ആഗ്രഹം ആണ് ബൈക്കിൽ നൈറ്റ്‌റൈഡ് പോകണം എന്നുള്ളത് എന്നെ ഒന്ന് കൊണ്ട് പോകുമോ ”അവൾ ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *