ഒരു തേപ്പ് കഥ 10 [ചുള്ളൻ ചെക്കൻ] [Climax]

Posted by

ചുണ്ടുകൾ ചേർത്ത് ഉമ്മ വെച്ചു… കവിളിൽ ആണ് കിട്ടിയതെന്ന് അറിഞ്ഞ ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ എന്നെ പറ്റിച്ചു എന്നാ രീതിയിൽ ഉള്ള ചിരി ആയിരുന്നു അവളുടെ മുഖത്ത്…

“ഒരണ്ണം തരാൻ പറഞ്ഞു.. തന്നു ഇനി വാ വണ്ടി എടുക്ക് ” അവൾ പറഞ്ഞു…

“ഞാൻ ചുണ്ടിൽ അല്ലെ തരാൻ പറഞ്ഞെ.. നീ എന്തിനാ കവിളിൽ തന്നത് ” ഞാൻ ചോദിച്ചു…

“എന്നോട് ചുണ്ടിൽ തരാൻ ഒന്നും പറഞ്ഞില്ല… ഒരണ്ണം തരാനെ പറഞ്ഞുള്ളു.. അത് ഞാൻ തന്നു ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…

“അങ്ങനെ ആണോ… എന്നാ ഒന്നിങ്കിൽ നീ വണ്ടി എടുത്തോ അല്ലെങ്കിൽ എനിക്ക് ഇവിടെ ഒരണ്ണം താ ” ഞാൻ ചുണ്ടുകൾ തൊട്ട് കാണിച്ചുകൊണ്ട് പറഞ്ഞു…

“വണ്ടി എനിക്ക് ഓടിക്കാൻ അറിയില്ലല്ലോ ” അവൾ കൈ മലത്തി കാണിച്ചുകൊണ്ട് പറഞ്ഞു

“എങ്കിൽ ഒരണ്ണം താ… ഇല്ലെങ്കിൽ നമുക്ക് ഇവിടെ ഇരിക്കാം ”ഞാൻ പറഞ്ഞിട്ട് അവിടെ തന്നെ ഇരുന്നു…

“അങ്ങനെ പറയല്ലേ പ്ലീസ്.. വാ നമുക്ക് പോകാം… എനിക്ക് തണുക്കുന്നു ” അവൾ കൈ രണ്ടും നെഞ്ചിനോട് ചേർത്ത വെച്ച് ഷാൾ കൊണ്ട് ദേഹം മറച്ചുകൊണ്ട് പറഞ്ഞു…

ഞാൻ മറുപടി ഒന്നും പറയാതെ വിദൂരതയിലേക്ക് നോക്കി ഇരുന്നു..

“ഒരണ്ണം തന്നാൽ പിന്നെ ചോദിക്കരുത് ” ഞാൻ കേക്കാൻ ആഗ്രഹിച്ചത് അവൾ പറഞ്ഞു… ആ സന്ദോഷത്തിൽ ഞാൻ അവളെ നോക്കി… അവൾ എന്നെ നോക്കി ചിരിക്കുകയായിരുന്നു… ഞാൻ കൈ നീട്ടി അവളെ എന്റെ അടുത്തേക്ക് ക്ഷെണിച്ചു… അവൾ ഓടി വന്ന് എന്റെ അടുത്ത് ഇരുന്നു… ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി… രണ്ട് കണ്ണുകളിലേക്കും തിളക്കം ഞാൻ കണ്ടു… ഞാൻ കൈകളിൽ അവളുടെ മുഖം കോരി എടുത്തു… അവൾ കണ്ണുകൾ അടച്ചു… ഞാൻ പതിയെ എന്റെ മുഖം അവളുടെ അടുത്തേക്ക് അടുപ്പിച്ചു… പതിയെ അവളുടെ ചുവന്ന അദരങ്ങളിൽ ചന്ദ്രനെ സാക്ഷിയാക്കി തഴുകി പോകുന്ന കാറ്റിനെ സാക്ഷിയാക്കി ആദ്യ ചുംബനം കൊടുത്തു… ഷോക്ക് അടിച്ചത് പോലെ അവൾ കണ്ണ് തുറന്ന് ബാക്കിലേക്ക് വീഴാൻ പൊയി… ഞാൻ അവളുടെ കയ്യിൽ പിടിച്ചു അവളെ എന്റെ അടുത്തേക്ക് അടുപ്പിച്ചു… എനിക്ക് എന്തോ പ്രതേക ഫീൽ ആയിരുന്നു…

“പോകാം ” എന്റെ നെഞ്ചിൽ കിടന്ന് കൊണ്ട് അവൾ ചോദിച്ചു…

“നീ എടുത്തോ വണ്ടി ” വണ്ടിയുടെ അടുത്ത് എത്തിയപ്പോൾ ഞങ്ങൾ അവളോട് പറഞ്ഞു..അവൾ ഒഴിയാൻ നോക്കിയെങ്കിലും സമ്മതിക്കാതെ അവളെ ഞാൻ

Leave a Reply

Your email address will not be published. Required fields are marked *