നോക്കാതെ പറഞ്ഞു…
“ആഫി നീ പോയി ഇവളുടെ ഡ്രസ്സ് ഒക്കെ എടുത്ത് ഒരു ബാഗിൽ ആക്കി കൊണ്ട് വാ ” ഞാൻ ആഫിയോട് പറഞ്ഞു… ആഫി നടക്കാൻ തുടങ്ങിയപ്പോൾ ജാസ്മിൻ ആഫിടെ കയ്യിൽ കയറി പിടിച്ചു…
“അതെ ഞങ്ങളോട് ഒരു സഹായം ചോദിച്ചാൽ ആരെയും ഞങ്ങൾ ഒഴിവാക്കാറില്ല… ഞങ്ങളെ കൊണ്ട് പറ്റുന്നതൊക്കെ ഞങ്ങൾ സാഹയിക്കും… ഇപ്പൊ തന്റെ ഉത്തരവാദിത്വവും ഞങ്ങൾക്ക് ഉള്ളതാ.. അത്കൊണ്ട് ഒന്നും പറയാതെ വന്ന് ഡ്രസ്സ് എടുത്ത് വെക്ക് ” ആഫി അവളുടെ പേടിയും വിഷമവും എല്ലാം കുറക്കാൻ ചിരിച്ചുകൊണ്ട് പറഞ്ഞു… ജാസ്മി എഴുനേറ്റ് റൂമിൽ കയറി ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത്… കൊണ്ട് പോകാൻ ഉള്ള ഡ്രസ്സ് എല്ലാം എല്ലാം എടുത്ത് ബാഗിൽ വെച്ച് പുറത്തേക്ക് വന്നു…
ഞാൻ വീട്ടിൽ നിന്നും ഇറങ്ങി ബാഗ് അവളുടെ കയ്യിൽ നിന്ന് പിടിച്ചുവാങ്ങി ആഫി നടന്നു… പുറത്തിറങ്ങി വീട് പുട്ടി അവിടുള്ള ചേച്ചിമാരോട് കാര്യം പറഞ്ഞു ഞങ്ങൾ കാറിലേക്ക് കയറി… ആഫി അവളുടെ വിഷമം മാറ്റാൻ ആയി എന്തൊക്കെയോ പൊട്ടത്തരങ്ങൾ പറയുന്നുണ്ടെങ്കിലും ഒരു ചെറിയ ചിരി മാത്രമാണ് അവളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നു ഇരുന്നത്…വീട്ടിൽ എത്തുന്നതുവരെ ആഫി അങ്ങനെ സംസാരിച്ചുകൊണ്ട് ഇരുന്നു… കാറിന്റെ ശബ്ദം കേട്ട് ഉമ്മിയും വാപ്പിയും പുറത്തേക്ക് വന്നു… ഉമ്മി വന്ന് ജാസ്മിനെ അകത്തേക്ക് കൊണ്ട് പോയി… ഞങ്ങളുടെ റൂമിന്റെ അടുത്ത റൂം ശെരിയാക്കി കൊടുത്തു… ബാഗ് എടുത്ത് ആഫി അവളുടെ പുറകെ പോയി… കുറച്ചു നേരം ഇരുന്നിട്ടാണ് ഉമ്മി ഇറങ്ങി വന്നത്…
“നല്ല വിഷമം ഉണ്ട് ആ കൊച്ചിന്..” ഉമ്മി പറഞ്ഞു…
“ഈ വീട്ടിൽ അവൾ ഒറ്റക്കക്കുന്ന പോലെ അവൾക്ക് തോന്നും അത്കൊണ്ട് ആഫി എന്തേലും പറഞ്ഞു അവളെ കുറച്ചു ഫ്രണ്ട്‌ലി ആക്കി എടുക്ക് ” ഞാൻ ആഫിയോട് പറഞ്ഞു…
രാത്രിയായി… ഫുഡ് കഴിക്കാൻ ആഫി അവളെ വിളിച്ചുകൊണ്ടു വന്നു… കുളിച്ച് ഡ്രസ്സ് ഒക്കെ മാറ്റിയിട്ടുണ്ട് പക്ഷെ കരയുവായിരുന്നു… ആഫി അവളെ ഇരുത്തി… ഫുഡ് വിളമ്പി… അവൾ കുറച്ചേ കഴിച്ചുള്ളൂ… എല്ലാരും കഴിച്ചു കഴിഞ്ഞു… ആഫി ജാസ്മിന്റെ കൂടെ ജാസ്മിന്റെ റൂമിലേക്ക് പോയി… ഞാൻ എന്റെ റൂമിൽ കിടന്നു അന്ന് എന്റെ മനസിന് ഒരു സന്ദോശം ആയിരുന്നു… അന്ന് ഞാൻ നല്ലത് പോലെ ഉറങ്ങി… രാവിലെ എഴുനേറ്റ് ഞാൻ പല്ലൊക്കെ തേച്ചു പുറത്തേക്ക് ഇറങ്ങുമ്പോൾ ആഫി ജാസ്മിന്റെ റൂമിൽ നിന്ന് ഇറങ്ങി വരുന്നു…
“നീ ഇന്നലെ അതിനെ ഉറക്കിയില്ലേ ” ഞാൻ അവളോട് ചോദിച്ചു…
“അതിനു ഒരുപാട് വിഷമങ്ങൾ ഉണ്ട്… ഇന്നലെ എല്ലാം എന്നോട് പറഞ്ഞു..കുറെ സമയം എടുത്തു ഒന്ന് പറയിപ്പിക്കാൻ.. എല്ലാം കഴിഞ്ഞപ്പോൾ സമയം ഒരുപാടായി..” അവൾ പറഞ്ഞു,എന്നിട്ട് അവളുടെ റൂമിലേക്ക് പോയി….
ഞാൻ താഴെ പോയി ചായ കുടിച്ചു അവിടെ ഇരുന്നു tv കണ്ടു..
.
.
1 മണിക്കൂറോളം കഴിഞ്ഞു പോയി… അപ്പോൾ ജാസ്മിനുമായി ആഫി താഴേക്കു വന്നു… അവൾക്ക് ചായയും കൊടുത്ത് ആഫിയും ചായ എടുത്തുകൊണ്ട് എന്റെ അടുത്തേക്ക് വന്നു…
“അജാസ് ഇക്കാക്ക് എന്നോട് ദേഷ്യം ഉണ്ടോ ”ജാസ്മിൻ എന്നോട് ചോദിച്ചു…
“ദേഷ്യമോ എന്തിന് ” ഞാൻ ചോദിച്ചു….
“അല്ല..ഞാൻ ആദ്യം വിളിച്ചപ്പോൾ കട്ട് ചെയ്തില്ലേ അത്കൊണ്ട് ചോദിച്ചതാ ” അവൾ പറഞ്ഞു…