ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]

Posted by

കരയില്ല എന്ന് ഒരു തീരുമാനം എടുത്തു… പക്ഷെ ഒറ്റക്ക് ഇരുന്നു ഓരോന്ന് ആലോചിക്കുമ്പോൾ വല്ലാത്ത സങ്കടം വന്നുകൊണ്ടിരിക്കുന്നു.. പതിയെ അത് കരച്ചിലിക്ക് തന്നെ വന്നു… വിഷമം ഒന്ന് അടങ്ങുന്നത്തെ ഇല്ല… ഓരോ കാര്യങ്ങൾ ആലോചിക്കുമ്പോൾ വിഷമം കൂടുന്നത്തെ ഉള്ളു… മണിക്കൂറുകളോളം കരഞ്ഞു.. ഫാസിയുമായുള്ള കല്യാണം നടക്കാത്തത്തിൽ അല്ല എനിക്ക് ഏറ്റവും വിഷമം ആഫി എന്നെ അങ്ങനെ നോക്കിയതും ഫൈസൽ അങ്ങനെ പെരുമാറിയതുമാണ്… കരച്ചിൽ അവസാനിക്കാതെ ആയപ്പോൾ ഞാൻ ശ്വാസം വലിച്ചു വിട്ടു… എന്നിട്ട് കണ്ണടച്ചു കിടന്നു… പതിയെ ഉറക്കത്തിലേക്ക് പോയി… രാത്രി ഭക്ഷണം ഇല്ലായിരുന്നു.. നല്ലതുപോലെ കഴിച്ചിട്ട് 3 ദിവസം ആകുന്നു… രാവിലെ ഡോറിൽ ആരോ മുട്ടുന്നത് കേട്ടപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്… ഞാൻ ബാത്‌റൂമിലേക്ക് ഒന്ന് പോയി മുഖം ഒന്ന് കഴുകി. പല്ലൊക്കെ തേച്ചു പുറത്തേക്ക് വന്നു… ഉമ്മി ഡോറിന്റെ അവിടെ തന്നെ ചാരി നിക്കുവാ… രാത്രി ഉറങ്ങിയിട്ടില്ല… വാപ്പി ഇന്നലെ ഇരുന്ന ഇടത്തു തന്നെ ഇരിപ്പുണ്ട്..

“നീ ഇങ്ങ് വാ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് ” വാപ്പി കനത്ത ശബ്ദത്തിൽ പറഞ്ഞു…
ഞാൻ സോഫയിലേക്ക് പോയി ഇരുന്നു… ഉമ്മി അവിടെ തന്നെ ഭിത്തിയിൽ ചാരി നിക്കുന്നു…

“എന്താ നിന്റെ തീരുമാനം ”വാപ്പി മുഖത്തോട്ട് നോക്കാതെ തന്നെ പറഞ്ഞു…

“ഞാൻ ഇന്നലെ പറഞ്ഞല്ലോ… ഞാൻ നാട്ടിലേക്ക് ഇല്ല… നിങ്ങൾക്ക് തിരിച്ചു പോകാം ” ഞാൻ പറഞ്ഞു…

“നിങ്ങൾ എല്ലാരും കൂടെ എന്തിനാ ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കുന്നെ… ഞങ്ങൾ എന്ത് തെറ്റ് ആണ് ചെയ്തത് നിങ്ങളോടൊക്കെ ” ഉമ്മി അവിടെ നിന്ന് തന്നെ ചോദിച്ചു.. ഞാൻ ഉമ്മിയെ നോക്കി

“ഞാൻ നിങ്ങളെ വിഷമിപ്പിച്ചുന്നോ… സ്നേഹിച്ച പെണ്ണിനെ വേണ്ടന്ന് വെച്ച് നിങ്ങൾ രണ്ടുപേരും പറഞ്ഞ പെണ്ണുമായി കല്യാണം ഉറപ്പിക്കുമ്പോൾ എനിക്ക് ഉണ്ടായിരുന്നു വിഷമം… അന്ന് ഞാൻ എതിർ പറഞ്ഞിരുന്നെങ്കിൽ നിങ്ങൾക്ക് വിഷമമാകും എന്ന് കരുതിയാണ് ഞാൻ അത് സമ്മതിച്ചത്… പിന്നെ ഇപ്പൊൾ, ചിലപ്പോൾ നിങ്ങൾ കരുതുന്നുണ്ടാകും ഞാൻ ആത്മഹത്യ ചെയ്യുമെന്ന്… അതൊന്നും ഓർത്തു നിങ്ങൾ പേടിക്കണ്ട… അതൊന്നും ഒരിക്കലും നടക്കില്ല… പിന്നെ ആഫി നിങ്ങളെ വേദനിപ്പിച്ചതും ഞാൻ കാരണം ആയിരിക്കാം.. ഞാൻ കാരണം ആണെങ്കിൽ നിങ്ങൾ രണ്ടുപേരും എന്നോട് ക്ഷെമിക്കണം… ഇന്നലെ ഞാൻ കണ്ടായിരുന്നു അവരെ രണ്ടുപേരെയും… രണ്ടുപേർക്കും എന്നോട് ഇപ്പൊ ദേഷ്യം ആണ്.. ഇന്നലെ അവൾ എന്നോട് ഒരു അക്ഷരം പോലും സംസാരിച്ചില്ല… നിങ്ങൾക്ക് അറിയില്ലേ ഞങ്ങൾ എങ്ങനെ അറിയിരുന്നു എന്ന്.. അവൾ എന്നോട് അങ്ങനെ ഒക്കെ കാണിക്കുബോൾ ഞാൻ എന്ത് ചെയ്യണം ഞാനും ഒരു മനുഷ്യൻ ആണ് എനിക്കും ഉണ്ട് വിഷമങ്ങൾ ഒക്കെ… എന്റെ സന്ദോഷത്തിന് വേണ്ടി

Leave a Reply

Your email address will not be published. Required fields are marked *