പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Posted by

അങ്ങനെ ഞാനും പാറും മായേം അനുവിനെ കൂട്ടി കാന്റീനിൽ ചന്നു. അനുവിന് ജ്യൂസ്‌ പറഞ്ഞു ഞങ്ങൾക്ക് കാപ്പിയും. ജ്യൂസ്‌ ഒറ്റവലിക്കു അവൾ കുടിച്ചു ഞാൻ വീണ്ടും ഒരെണ്ണംകൂടി ഓർഡർ ചെയ്തു… ജ്യൂസ്‌ കുടിച്ചപ്പോ അവൾക്ക്‌ ശ്വാസം കിട്ടിയപോലെ.

അനു: ഋഷി എന്നെ കൂട്ടാൻ ഹോസ്റ്റലിൽ വന്നു, ഞാൻ വരുന്നില്ലന്ന് പറഞ്ഞതാ അപ്പൊ അവന് ചാവാൻ പോവാണെന്നു പറഞ്ഞു. അങ്ങനെ ഞാൻ അവന്റെ അടുത്ത് പോയി മായ എന്റെ കൂടെ വന്ന് അവനോടു പറഞ്ഞതാ ഇന്നു പോകണ്ടാന്നു. പക്ഷെ അവന് മായേ തെറിയും പറഞ്ഞ് എന്നെ ബൈക്കിൽ കേറ്റികൊണ്ടുപോയി. എങ്ങോട്ടാ പോകുന്നെന്ന് പറഞ്ഞില്ല. നല്ലപോലെ കുടിച്ചിട്ടുണ്ടാരുന്നു. നല്ല സ്പീഡിലാണ് അവൻ വണ്ടി ഓടിച്ചത്. ഞാൻ പറഞ്ഞതാ പയ്യെ പോകാൻ അവൻ കേട്ടില്ല. ഒരു പട്ടി കുറുകെ ചാടി അവൻ ബ്രേക്ക്‌ പിടിച്ചു, ഞാൻ തെറിച്ചു വീണു, ബൈക്കും അവനും താഴെവീണു, അവനും ബൈക്കും നിരങ്ങി പോയി ഒരു കാറിന്റെ അടിയിൽ ഇടിച്ചു. അവനു നല്ലപോലെ എന്തൊക്കെയോ പറ്റിയിട്ടുണ്ട്. കണ്ടുനിന്ന നാട്ടുകാർ എന്നേം അവനേം എടുത്തുപോക്കി, എനിക്കു കാര്യമായി കുഴപ്പമൊന്നും ഇല്ല പക്ഷെ അവനു നിക്കാൻ പോലും പറ്റുന്നില്ലാരുന്നു. അവർ ഞങ്ങളെ ഒരു ഓട്ടോയിൽ കേറ്റി ഹോസ്പിറ്റലിൽ ആക്കി. ഇപ്പൊ അവന്റെ കാലിനു ചെറിയ പൊട്ടലുണ്ട്. 2,3 ദിവസം അഡ്മിറ്റ്‌ ചെയ്യണം എന്നൊക്കെയാ പറയുന്നേ.

ഞങ്ങൾ ഒന്നും മിണ്ടിയില്ല, എന്ത് മിണ്ടാൻ. ഇതിനൊക്കെ എന്ത് മറുപടി കൊടുക്കണം? അവനു ബുദ്ധി പണ്ടേയില്ല ഇപ്പൊ മനസ്സിലായി ഇവൾക്കും അതില്ല.

Leave a Reply

Your email address will not be published. Required fields are marked *