ആ ഗേറ്റിന് മുകളിലായി വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നത് റിനിഷ് വായിച്ചു
മുസാബർ
അൻവർ കാറിന്റെ ഓൺ ഒന്ന് അമർത്തി
പക്ഷെ അനക്കമൊന്നുമില്ലാത്തതുകൊണ്ട് റിനിഷ് ചോദിച്ചു.
ആരെയും കാണുന്നില്ലല്ലോ.
അൻവർ ചിരിച്ചുകൊണ്ട് കാറിന്റെ ഓൺ ഒരു തവണ കൂടി അടിച്ചു.
പെട്ടന്ന് ആ വലിയ ഗേറ്റുകൾ രണ്ട് വശത്തേക്കായി പതിയെ തുറക്കാൻ തുടങ്ങി.
കവാട ഗെറ്റ് തുറന്നതും റിനീഷിനെയും സ്റ്റിഫിയയെയും കൊണ്ട് അൻവറിന്റെ കാർ ആ ഗ്രാമത്തിലെക്ക് പ്രവേശിച്ചു പോകുന്ന പോക്കിൽ ഗേറ്റിന്റെ രണ്ട് വശത്തായി നിൽക്കുന്നവരെ റിനിഷ് ഒന്ന് വിക്ഷിച്ചു.
കറുത്ത് ഇരുണ്ട രൂപം നല്ല ഉയരമുള്ള രണ്ട് മല്ലന്മാർ രണ്ട് പേരുടെ മുഖങ്ങൾ ഒരു സ്കാഫ് ഉപയോഗിച്ച് മറച്ചിരിക്കുന്നു കൂടാതെ രണ്ട് പേരുടെയും തോള്ളിൽ തോക്കുകളും ഉണ്ട്.
കാർ ആ ഗേറ്റുകൾ കടന്നതും അവർ ആ ഗേറ്റുകൾ അടക്കാൻ തുടങ്ങി.
അവരെ കണ്ടതും റിനിഷ് അൻവറിനോട് ചോദിച്ചു.
“അതെന്താ അൻവർ ഇ ഗെറ്റ് പൂട്ടിയിടുന്നത്.. വന്യമൃഗങ്ങൾ ഉള്ളത് കൊണ്ടാണോ”
ഏയ് അതൊന്നുമല്ല…. ഇങ്ങോട്ട് ഒരു മൃഗവും വരില്ല വന്നാൽ പിന്നെ തിരിച്ചു പോകില്ല അൻവർ റിനീഷിനോട് പറഞ്ഞു
കാർ ഗ്രാമത്തിലൂടെ കുറച്ചു ദൂരവും കൂടി സഞ്ചരിച്ചു ഒരു ഗേറ്റിന് മുന്നിലായി ചെന്നു നിന്നു.
കാർ കണ്ടതും അവിടെ ഗേറ്റിന് മുന്നിൽ നിന്നിരുന്ന കാവൽക്കരൻ ഗെറ്റ് തുറന്ന് കൊടുത്തു.
അൻവർ കാർ ഓടിച്ചു ആ വീടിന്റെ മുന്നിലായി കൊണ്ട് നിർത്തി
സർ സ്ഥലമെത്തി… അൻവർ റിനീഷിനോട് പറഞ്ഞു
റിനിഷ് കാറിൽ നിന്നിറങ്ങി വീടിന്റെ ചുറ്റുപാടും വിക്ഷിക്കാൻ തുടങ്ങി.