പണി 3 [അങ്കിൾ ജോയ്]

Posted by

 

​വർക്ക്ഷോപ്പിന്റെ പിന്നിലെ വിജനമായ മൂലയിൽ, പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടിയിട്ട നിലയിലായിരുന്നു വിഷ്ണുവിന്റെ കാർ. തകർന്ന ബോഡിയും ചില്ലുകളും ആ രാത്രിയുടെ ഭീകരത ഓർമ്മിപ്പിച്ചു.

 

വിഷ്ണുവും കിരണും ടോർച്ച് വെളിച്ചത്തിൽ കാറിനടിയിലേക്ക് പരിശോധന തുടങ്ങി.

 

​”വിഷ്ണൂ… ആ ഭിക്ഷക്കാരൻ പറഞ്ഞത് നീ ഓർക്കുന്നുണ്ടോ? ഒരു വലിയ മനുഷ്യൻ അവളെ അവളെ പിടിച്ചു എന്ന്. അങ്ങനെയെങ്കിൽ ആ ആക്സിഡന്റ് വെറുമൊരു യാദൃശ്ചികത ആയിരിക്കില്ല അത് അയാൾ തന്നെ ഉണ്ടാക്കിയതാകും.”

 

കിരൺ കാറിനടിയിലെ കേബിളുകൾ പരിശോധിച്ചുകൊണ്ട് പറഞ്ഞു.

​വിഷ്ണു ഒന്നും മിണ്ടിയില്ല. അവന്റെ മനസ്സ് ആ പഴയ ഫ്ലാറ്റിലെ മുറിയിലായിരുന്നു അ മുറിയിൽ തന്റെ പ്രിയ തമക്ക് അ ഭികരനിൽ നിന്നും എന്തൊക്കെ അനീഷ്‌ഠമായിരിക്കും ഉണ്ടായിരിക്കുക അവന്റെ മനസ്സ് വെമ്പി .

 

പെട്ടെന്ന് കിരണിന്റെ ടോർച്ച് വെട്ടം ഒരിടത്ത് ഉറച്ചുനിന്നു.

 

“വിഷ്ണൂ… ഇങ്ങോട്ട് നോക്ക്!”

 

​”എന്താടാ”

 

“നീ വാ”

 

​വിഷ്ണു കാറിനടിയിലേക്ക് നൂഴ്ന്നിറങ്ങി കിരൺ കാണിച്ച ഭാഗത്തേക്ക് നോക്കി. അവന്റെ ശ്വാസം നിലച്ചുപോയി. കാറിന്റെ ബ്രേക്ക് കേബിൾ പകുതി മുറിഞ്ഞ നിലയിലായിരുന്നു. അത് തേയ്മാനം വന്ന് പൊട്ടിയതല്ല; മൂർച്ചയുള്ള ഏതോ ആയുധം കൊണ്ട് കൃത്യമായി ചെത്തി മുറിച്ചതാണ്.

 

 

​”ഇത് നോക്ക്… ആരോ ഇത് പകുതി മുറിച്ചു വെച്ചിരിക്കുകയായിരുന്നു. വണ്ടി ഓടി ഒരു നിശ്ചിത വേഗതയിൽ എത്തുമ്പോൾ മാത്രം ഇത് പൂർണ്ണമായും മുറിഞ്ഞുപോകും. ഇത് ആക്സിഡന്റ് അല്ല വിഷ്ണൂ… ഇത് കൊലപാതക ശ്രമമാണ്!”

Leave a Reply

Your email address will not be published. Required fields are marked *