വിഷ്ണുവിന്റെ നിയന്ത്രണം പൂർണ്ണമായും വിട്ടു. അവൻ ജാഫറിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.
”നിന്നെയൊക്കെ കൊന്നാൽ പോലും എന്റെ ദേഷ്യം തീരില്ലടാ!” വിഷ്ണു അലറി.
പക്ഷേ ജാഫർ വേദനയിലും ചിരിക്കാൻ ശ്രമിക്കുകയായിരുന്നു.
“ഞാൻ പറഞ്ഞല്ലോ സാർ, അതിന് ശേഷം അവിടെ നടന്നത്… അത് കണ്ടതുകൊണ്ടാണ് എനിക്ക് ഈ അവസ്ഥ വന്നത്. അയാൾ നിങ്ങളുടെ മുന്നിൽ വെച്ച് അവളെ കീഴ്‌പ്പെടുത്തിയത് വിഷ്ണു സാർ കണ്ടില്ലല്ലോ നിങ്ങളും അവളും തമ്മിലുള്ള ദുരം കേവലം പതിമുന്ന് ചവിട്ട് പടികളായിരിന്നു . ഭാഗ്യം അപ്പോൾ നിങ്ങൾക്ക് ബോധം ഇല്ലാത്തത് !”
”പക്ഷേ സാറേ…”
ജാഫർ പതുക്കെ തുടർന്നു,
“നിങ്ങൾ ബോധംകെട്ടു വീണപ്പോൾ അയാൾ അവളെയും കൊണ്ട് അകത്തേക്ക് പോകുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ, ആ സ്റ്റെപ്പുകൾ ഇറങ്ങി അവർ രണ്ടുപേരും നിങ്ങളുടെ അടുത്തേക്ക് വന്നു. അയാൾ , അവളുടെ കൈകളിൽ അപ്പോൾ പിടിച്ചിട്ടുണ്ടായിരിന്നില്ല എ പ്പോൾ വേണമെങ്കിലും അവൾ ഓടി രക്ഷപെടുമെന്ന് ഞാൻ കരുതി പക്ഷെ അത് ഉണ്ടായില്ല .”
വിഷ്ണു ശ്വാസമടക്കിപ്പിടിച്ചു ജാഫറിനെ നോക്കി.
”അവൾ നിങ്ങളുടെ അടുത്തേക്ക് കുനിഞ്ഞു. വിറയ്ക്കുന്ന കൈകൾ കൊണ്ട് നിങ്ങളുടെ മുഖത്ത് തൊട്ടു തന്റെ ടാവ്വൽ കൊണ്ട് നിങ്ങളുടെ നെറ്റിയിലെ രക്തം ഒപ്പി. പിന്നെ കുറച്ചുനേരം ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു. നിങ്ങളുടെ ശ്വാസം നിലച്ചിട്ടില്ലെന്നും ജീവനുണ്ടെന്നും ഉറപ്പുവരുത്തിയ ശേഷമാണ് അവൾ അയാളുടെ കൂടെ ഉള്ളിലേക്ക് നടന്നത്. ആ നോട്ടത്തിൽ ഒരു വല്ലാത്ത വേദന ഉണ്ടായിരുന്നു സാർ.”