പണി 5 [ആനീ]

Posted by

 

​”വിടടാ കിരൺ … എന്റെ പെണ്ണ് അവിടെ നരകിക്കുകയാ… ആ പിശാച് അവളെക്കൊണ്ട് ഓരോന്ന് ചെയ്യിപ്പിക്കുകയാ!”

 

വിഷ്ണു അലറി.

​പക്ഷേ കിരൺ വിട്ടില്ല. അവൻ വിഷ്ണുവിനെ പിടിച്ചുനിർത്തി ഗൗരവത്തോടെ പറഞ്ഞു:

 

“വിഷ്ണൂ, നീ ഒന്ന് അടങ്ങ്! ഇപ്പോൾ നീ അങ്ങോട്ട് ഓടിച്ചെന്നാൽ ഒന്നും മാറാൻ പോകുന്നില്ല. ജാഫർ പറഞ്ഞ ആ അജ്ഞാതൻ ആരാണെന്ന് നമുക്ക് അറിയില്ല. അയാൾ നിന്റെ ശത്രുവാണോ അതോ അവളുടെ പഴയ ആരെങ്കിലുമാണോ എന്ന് നമുക്ക് ഉറപ്പില്ല. അയാൾക്ക് നിന്റെ ജീവൻ എടുക്കണമെന്നുണ്ടായിരുന്നെങ്കിൽ ആ ഫ്ലാറ്റിൽ വെച്ച് നിന്നെ തീർക്കാമായിരുന്നു. പക്ഷേ അയാൾ അത് ചെയ്തില്ല. പകരം നിന്നെ ജീവനോടെ വിട്ടിട്ട് നക്ഷത്രയെ ഒരു കരുവാക്കി മാറ്റുകയാണ് അയാൾ ചെയ്തത് അപ്പോൾ അതിന്റെ അർത്ഥം അയാളുടെ പക നിന്നോടാണ് നീ ഉണ്ടേൽ ഞാൻ ഉണ്ടാകും കൂടെ അവരും കാണും (സാം, അനന്തു, നാസർ )ഓർത്തോ നീ .”

 

​കിരൺ ജാഫറിന്റെ നേരെ തിരിഞ്ഞു.

 

“നീ ബാക്കി പറയെടാ! ആ പെൺകുട്ടി ഇവനെ തൊട്ട് ജീവനുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം അയാൾ അവളെ എങ്ങോട്ടാണ് കൊണ്ടുപോയത്? ആ മുറിക്കുള്ളിൽ വെച്ച് അവർ തമ്മിൽ എന്തെങ്കിലും സംസാരിക്കുന്നത് നീ കേട്ടോ?”

 

 

​ജാഫർ ആ രാത്രിയിലെ ദൃശ്യം മനസ്സിൽ ആവാഹിച്ചുകൊണ്ട് തുടർന്നു:

 

​” പറയാം സാർ… അയാൾ അവളെ ആ പഴയ സ്റ്റെപ്പുകൾ വഴി മുകളിലേക്ക് കൊണ്ടുപോകാനാണ് ആദ്യം നോക്കിയത്. പക്ഷേ, താഴത്തെ നിലയിലെ ആ ചെറിയ മുറി കണ്ടപ്പോൾ അയാൾ അവിടെ നിന്നു. പൊടിപിടിച്ച ആ പഴയ വലിയൊരു തടി കട്ടിൽ അവിടെ കിടപ്പുണ്ടായിരുന്നു. അത് കണ്ടപ്പോൾ അയാളുടെ മുഖത്ത് ഒരു ക്രൂരമായ സന്തോഷം വിരിഞ്ഞു. നക്ഷത്രയുടെ മുഖം ഭയം കൊണ്ട് വിളറി വെളുത്തു.”

Leave a Reply

Your email address will not be published. Required fields are marked *