“”Wow സൂപ്പർ, അടിപൊളി.. നീയിങ്ങനെ ആർക്കും എഴുതി കൊടുക്കല്ലേ മോനെ.. പെൺപിള്ളേർ പുറകെ കൂടും.. “” കയ്യടിച്ചാണവൾ അത് പറഞ്ഞത്.
“”പിന്നെ എനിക്കതല്ലേ പണി.. നീ നിന്റെത് വായിക്ക് “”
“”വായിക്കാം, കളിയാക്കല്ലേ.. നിന്റെയാത്രയൊന്നും സാഹിത്യം നമുക്ക് കഴിയില്ല..””
“”അതൊന്നും സാരമില്ല, നീ വായിക്ക് “” ഒരു മടിയോടെ പേപ്പർ എടുത്തവൾ വായിച്ചു തുടങ്ങി.
“”ഞാനൊരു കാര്യം പറയാനാണ് ഈ കത്തെഴുതുന്നത്. ഇതിലെ കാര്യം നിനക്കിഷ്ടപ്പെട്ടില്ലെങ്കിൽ ദേഷ്യപ്പെടരുത്.. എനിക്ക് നിന്നെ ഇഷ്ടമാണ്. നിന്നെ പ്രണയിക്കാതിരിക്കാൻ കഴിയുന്നില്ല. എന്റെ ചിന്തകളിൽ നിന്റെ ഓർമ്മകൾ കൂടുകൂട്ടി. എന്റെ കണ്ണുകൾ നിന്നെ വരച്ചെടുത്തു. എന്റെ ഹൃദയം നിനക്കായ് തുടിക്കുന്നു… ഇനിയൊരു ജന്മമില്ലെന്നറിഞ്ഞിട്ടും ഞാൻ കാത്തിരിക്കുന്നു. വരും ജന്മത്തിനായി.. നിന്റെ പെണ്ണായി പിറക്കാൻ!!””
മഴയോടൊപ്പമുള്ള ഒരു തണുത്ത കാറ്റ് എന്റെ മുഖത്തേക്കടിച്ചു.. അവളെഴുതിയ ആ വരികൾ എന്തൊരു ഭംഗിയാണത്തിന്..
“”എങ്ങനെ ഉണ്ടെടാ”” കത്ത് വായിച്ചു കഴിഞ്ഞിട്ടും മറുപടി ലഭിക്കാതെയായപ്പോൾ അവളെന്നോട് ചോദിച്ചു..
“”അതാ ഞാനും ആലോചിക്കുന്നേ. നീയെന്തൊരു ഭംഗിയായിട്ടാ എഴുതിയിരിക്കുന്നെ.. “”
“”നീ കളിയാക്കിയതാണോ?””
“”അല്ലെടീ,, സൂപ്പറാണ്.. ഇതുപോലൊരു ഐറ്റം അവനു കൊടുത്താൽ പിന്നെയവാൻ അവളുടെ പുറകിൽ നിന്നും മാറില്ല..””
“”സഞ്ജു.. നീ സത്യം പറയുന്നതാണോ അതോ എന്നെ ആക്കുന്നതാണോ?””