പെണ്ണൊരുത്തി 3 [Devil With a Heart]

Posted by

 

ഞാൻ ഒരു പതിഞ്ഞ ചിരിയോടെ തലയാട്ടി റയർ വ്യൂ മിററിലൂടെയത് വേണിയുടെ അച്ഛൻ കണ്ടു… സത്യത്തിൽ ഇതിനൊക്കെ മൂളികൊടുക്കുമ്പോഴും തലയാട്ടുമ്പോഴും മനസ്സിൽ എന്തായിരുന്നു എന്നെനിക്കറിയില്ല ഒരു വശത്തെന്റെ ചേച്ചി ഉള്ളപ്പോൾ വേണിയെ എങ്ങനെ സ്വീകരിക്കും എന്നെനിക്ക് എത്ര ആലോചിച്ചിട്ടും എത്തും പിടിയും കിട്ടുന്നുണ്ടായില്ല

 

വീണ്ടും ആ പ്രതിബിംബത്തെ ഞാൻ കണ്ടു പക്ഷെ ഇത്തവണ തുടുത്ത മുഖത്ത് കണ്ണുനീര് പടർന്നിട്ടുണ്ട് മൂക്ക് ചുവന്നിട്ടുണ്ട്.. പക്ഷെ ആൾ ചിരിക്കുകയാണ്… അവൾ സന്തോഷത്താൽ കരയുകയാണ്

 

ഞാൻ പോലും അറിയാതെ ഞാൻ അവളുടെ ആരൊക്കെയോ ആയെന്നൊരു വാക്കാലുള്ള ഉറപ്പ് അവിടെ കൊടുത്തു കഴിഞ്ഞിരിക്കുന്നു… സ്വയം ഒരുറപ്പ് ഇല്ലാത്തൊരു കാര്യത്തിന് ഞാനുറപ്പ് കൊടുക്കുന്നത് എന്തിനാണ്?… അവളുടെ ഹൃദയം നോവിക്കാൻ കാരണമയേക്കാവുന്നതൊക്കെയാണ് ഞാനിപ്പോ ചെയ്തുകൂട്ടുന്നത്…

 

അങ്ങനെ ഞങ്ങൾ എന്റെ വീടിനു മുന്നിൽ എത്തി..

 

കാർ കണ്ടിട്ട് അച്ചുവേച്ചി പുറത്തേക്കിറങ്ങി വന്നു ചേച്ചിയെ കണ്ടപ്പോഴാണ് എന്റെ ചങ്കിടിപ്പ് വർധിച്ചത്.. ഒരുവശം ചേച്ചി മറുവശം വേണി.. ഇടയിൽ ഞാനും

 

വേണിയാണ് കാറിൽ നിന്നും ആദ്യമിറങ്ങിയത്

 

“ആ വേണിമോളെ…”

 

ചേച്ചി പറഞ്ഞു തീർത്തപ്പോഴേക്കും ഞാനും കാറിൽ നിന്നിറങ്ങി ഒപ്പം അങ്കിളും

 

“ആഹ് ഇവനൂണ്ടായിരുന്നോ?” എന്നെ കണ്ടുകൊണ്ട് ചേച്ചി വേണിയോടായി പറഞ്ഞു

 

“ചേച്ചീ.. ഇതാണെന്റെ അച്ഛൻ!!”

 

ചേച്ചി അങ്കിളിനെ പരിചയപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *