“ഇവൻ ഇത് എവിടെ പോയി, ഡാ മോനെ…” നേഴ്സ് ചെറിയ ശബ്ദത്തിൽ വിളിച്ചു. അപ്പൊ തന്നെ ബെഡിന്റെ അടിയിൽ നിന്നും മെല്ലെ തല പുറത്ത് ഇട്ട് ഞാൻ നോക്കി.
“ആ ഗ്രീഷ്മ ചേച്ചി ആയിരുന്ന, ഞാൻ ആകെ പേടിച്ച് പോയി”
“അത് ശെരി, കണ്ടിട്ട് അപ്പൊ തന്നെ ഇറങ്ങാം എന്ന് പറഞ്ഞിട്ട്… കട്ടിലിന്റെ അടിയിൽ ആണോ നിനക്ക് കാണാൻ ഉള്ള ആൾ ഉള്ളത്… എന്റെ ജോലി കളയാൻ ആയിട്ട് !! ഈ സൂചി വെച്ച് ഒരു കുത് അങ്ങോട്ട് തന്നാൽ ഉണ്ടാലോ” സൂചി എനിക്ക് നേരെ നീട്ടിട്ട് ചേച്ചി പറഞ്ഞു
“ആയോ, സോറി ചേച്ചി… ഇപ്പൊ തന്നെ ഇറങ്ങാം ഞാൻ”
“ഇപ്പൊ അല്ല ഞാൻ പറയാം അപ്പൊ തന്നെ ഇറങ്ങണം, സിഗ്നൽ കിട്ടിയ ഉടനെ ഉറങ്ങിക്കോണം.” അതിന് ഞാൻ തലയാട്ടി ശെരി എന്ന് പറഞ്ഞു. ഡ്രിപ് ഇട്ട കൈയിലേക്ക് ഒരു ഇൻജെക്ഷൻ കൊടുത്തതിന് ശേഷം ചേച്ചി പുറത്തേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോ കിച്ചു എന്നെ ഫോൺ വിളിച്ച് വേഗം ഇറങ്ങാൻ പറഞ്ഞ്. ബോധം ഇല്ലാതെ കിടക്കുന്ന അവളെ നോക്കി കൈ കാണിച്ച് ഞാൻ ഇറങ്ങി. ഗ്രീഷ്മ ചേച്ചി മറ്റവളെ കുറച്ച് നേരത്തേക്ക് എങ്ങോട്ടോ മാറ്റിയ ഗ്യാപ്പിൽ ഞാനും കിച്ചുവും സ്ഥലം വിട്ടു.

അടുത്ത ദിവസവും ഞാൻ അവളെ കാണാൻ പോയി, അവൾ ഇവിടെ നിന്ന് ഇറങ്ങുന്ന ദിവസം വരെ ഞാൻ എന്നും വെറും എന്ന് എനിക്ക് അറിയാമായിരുന്നു. രാവിലെ ഒരു 10 മണി കഴിഞ്ഞാണ് ഞാൻ അങ്ങോട്ട് ചെന്നത്, വെറും കൈയോടെ അല്ല കുറച്ച് ഓറഞ്ചും ആയിട്ടാണ് പോയത്. ഞാൻ റൂമിലേക്ക് കേറി, അവൾ ഉണർന്നിട്ട് ഉണ്ടായിരുന്നു, അവളുടെ അടുത്ത് തന്നെ അമ്മ ഇരിക്കുന്നുണ്ടായിരുന്നു. അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് കൈ കാണിച്ചു ഞാൻ അവൾ തിരിച്ചും. അമ്മ പെട്ടന് എന്നിട്ട് എന്റെ അടുത്തേക്ക് വന്നു.