“ഡാ… വല്ലപ്പോഴും നമ്മളെ ഒന്ന് മൈൻഡ് ആക്കട” പുറകിൽ നിന്നും ആരോ പറഞ്ഞു. ഗ്രീഷ്മ ചേച്ചി ആയിരുന്നു.
“ആ ചേച്ചി, ഞാൻ ഇങ്ങനെ അന്വേശിക്കുന്നുണ്ടായിരുന്നു, പക്ഷെ കണ്ടില്ല”
“ആരെയാ നീ അന്വേഷിച്ചത്… എന്നെ ആയിരിക്കില്ല കാരണം ഞാൻ അവിടെ ഒക്കെ തന്നെ ഉണ്ടലോ…” എന്നും പറഞ്ഞ് ഗ്രീഷ്മ ചേച്ചി എന്നെ നോക്കി ചിരിച്ചു. ഞാനും ഒരു ചമ്മിയ ചിരി തിരിച്ച് ചിരിച്ച്.
“അപ്പൊ നാളെ പോവാൻ അല്ലെ നിങ്ങൾ” ചേച്ചി ചോദിച്ചു.
“ആ… അങ്ങനെ കൂറേ കാലത്തെ ചികത്സക്ക് ശേഷം നാളത്തോടെ എല്ലാം കഴിയും, ഇനി നമ്മൾ ഒകെ കാണുമോ ആവോ” ഞാൻ മറുപടി കൊടുത്തോ.
“പുറത്തിന് ഇവിടുനിലും കാണുമായിരിക്കും, അല്ലാതെ നിന്നോട് പോയിട്ട് തിരിച്ച് വരാൻ ഒന്നും പറയാൻ പറ്റില്ലാലോ, അങ്ങനെ ഒരു സ്ഥലം അല്ലാലോ” ഞങ്ങൾ രണ്ടാളും ചിരിച്ചു.
“ഞാൻ നോക്കട്ടെ, ചിലപ്പോ ഇതുപോലെ എന്തേലും ഞാൻ ഇനിയും ഒപ്പിച്ച് എന്ന് വരാം”. പിന്നെയും കുറച്ച് നേരം സംസാരിച്ചതിന് ശേഷം ഞാൻ പോയി. കൈയിൽ ഉണ്ടായിരുന്ന കുറച്ച് സാധനങ്ങൾ ഞാൻ കൊണ്ടുപോയി കാറിൽ വെച്ചു, അവളുടെ കുറച്ച് ബുക്കുകൾ ആയിരുന്നു, സ്കൂൾ പിള്ളേരെ പോലെ നോട്ട് ബുക്ക് എല്ലാം പൊതിഞ്ഞ് നെയിം സ്ലിപ് എല്ലാം ഒട്ടിച്ച് ഇരുന്നു.
Name : Rashika Year : 3 Course : B. A.
തിരിച്ച് ബൈക്കിന്റെ അടുത്തേക്ക് പോയപ്പോ അവിടെ കിച്ചു എന്നെ കാത്ത് നില്കുന്നുണ്ടായിരുന്നു.
“നീ എന്താടാ ഇവിടെ” ഞാൻ അവനോട് ചോദിച്ചു.
“വീട്ടിൽ വെറുതെ പോയപ്പോ നീ ഇല്ല, പിന്നെ നീ ഇവിടെ അല്ലെ ഉണ്ടാവുള്ളു…” എന്നും പറഞ്ഞ് അവൻ എന്റെ തൊലിൽ നല്ല ഒരു തട്ട് തട്ടി.