രാഹുൽ ” നീ ബുദ്ധിമുട്ടണ്ട ഞാൻ വരുന്നത് എന്റെ കാര്യം നോക്കാൻ ആണ്. ഞാൻ നിന്നെ ഹെൽപ് ചെയ്യുന്നു എന്നെ ഉള്ളോ അലണ്ടു എനിക്ക് നീ തടി കുറക്കാൻ എനിക്ക് ഒരു താൽപര്യം ഇല്ല്യ , നിനക്കു വേണേൽ മതി ”
അവർ അങ്ങനെ വർക്കൗട്ട് ആരംഭിച്ചു കൊറച്ചു കഴിഞ്ഞിട്ടും അഭിയുടെ ശ്രദ്ധ വേറെ എന്തിലോ ആണ് എന്നു മനസിലാക്കിയ രാഹുൽ ദേശ്യത്തോടെ അവന്റെ തലക്ക് ഒരു കൊട്ടു കൊടുത്തു.
രാഹുൽ ” ഡാ പൊട്ട നീ ഇതു എവിടെയ ശ്രേധികുന്നെ ”
അഭി ” അല്ലടാ ഞാൻ ആലോചിക്കുകയാണ് സൺഡേ ഞാൻ ഒറ്റക്കു ആദ്യമായി ഒരു പെണ്ണിനെ നേരിൽ കണ്ണൻ പോകുന്നു.
” രാഹുൽ ” അതിനു ??”
അഭി ” ഇട എനിക്കു എന്തോ ഒരു പേടി പോലെ!!”
രാഹുൽ ” ഇട അവളു നിന്നെ പിടിച്ചു തിന്നാൻ ഒന്നും പോകുന്നില്ല ”
അഭി” അല്ലട എനിക്കു എന്തോ ഒരു പേടി ,ടെൻഷൻ ഒറ്റക്ക് എങ്ങിനെയാ ഞാൻ”
രാഹുൽ” എന്ന നീ ഒരു കാര്യം ചെയ് ആ ബസ്റ്റാൻഡിൽ നിന്ന് രണ്ടു ബംഗാളിയെയും കൂടി കൂടെ കൂട്ടിക്കോ !!”
അഭി ” എടാ അങ്ങനെ പറയല്ലെടാ ” രാഹുൽ ” പിന്നെ ഞാൻ എങ്ങനെ പറയണം”
അഭി “ഒന്നു മോട്ടിവേറ്റ് ചെയ്തതോടെ”
രാഹുൽ” പിന്നെ നിന്നെ മോട്ടിവേറ്റ് ചെയ്തിട്ട് എനിക്ക് എന്ത് കിട്ടാൻ ” അഭി ” എടാ നീ വരുന്നോ എൻറെ കൂടെ സൺഡേ അവളെ കാണാൻ”.
രാഹുൽ” പിന്നെന്താ ഞാൻ വരാല്ലോ കൂടെ നമ്മുടെ ഓഫീസിലെ ഒരു നാല് ആളെ കൂടി വിളിക്കാം കൂടെ HR ഇനിയും”
അഭി” എടാ പ്ലീസ് ഒന്നു കൂടെ വാടാ ” രാഹുൽ”ഞാൻ വരില്ല ഞാൻ വന്ന നീ അവിടെ പഴം വിഴുങ്ങിയ പോലെ നിൽക്കുക മാത്രമേ ചെയ്യൂ”
അഭി ” അതോകെ ഞാൻ നോക്കികൊണ്ട് എന്റെ കൂടെ ഒന്നു വെരുവോ , എനിക്ക് വേറെ ആരും ചോതികൻ ഇല്ലാലോ നീ അല്ലേ ഉള്ളോ അതോണ്ട് അല്ലേ “