പിളളവിലാസം ടീ സ്റ്റാൾ [മന്ദന്‍ രാജാ]

Posted by

“‘ ഓ … .എനിക്ക് പൊറത്തല്ലേ . ഞാൻ കടേലാ കെടന്നേ “‘

“‘ആ …””‘ പോപ്പി ബസിൽ നിന്ന് കമ്പിയിൽ തൂങ്ങി ചാടിയിറങ്ങി തന്റെ മുള്ളൻ സ്ട്രൈറ്റ് ചെയ്തത് തലമുടി മുകളിലേക്ക് കൂർപ്പിച്ചു .

“‘ നാലഞ്ച് കഷ്ണം പുട്ടും രണ്ട കടലക്കറീം എടുക്ക് ചേച്ച്യേ “”

“‘ എന്നാത്തിന് … നീ കുടീലേക്ക് പോകുന്നൊണ്ടോ ? അമ്പിളി ഹോസ്റ്റലിൽ അല്ലേടാ പോപ്പീ “‘

”” ‘ അവക്ക് താഴെ ഒരെണ്ണം കൂടി ഉണ്ടായിട്ടുണ്ട് നളിനേച്ച്യേ … ഒരു വയസായെന്ന്. ഞാൻ കഴിഞ്ഞ തവണ ഹോസ്റ്റലിൽ പോയപ്പോ അമ്പിളി പറഞ്ഞാ അറിഞ്ഞേ . വെളുപ്പാ കളറ് . സെൻസസും മുക്കുവക്കുടി വികസനോം പറഞ്ഞു കൊറേയെണ്ണം കഴിഞ്ഞ വർഷം കേറിയെറങ്ങിയല്ലോ . ആരുടെയാണോ ?”’ പോപ്പിയുടെ മുഖത്ത് നിസ്സംഗത .

“” നാട്ടിലൊക്കെ വെള്ളക്കരമൊണ്ട് നാളിനേച്ചീ . പൈപ്പ് വെള്ളത്തിന് നമ്മള് കരം കെട്ടണം . ഊരിലെ പെണ്ണുങ്ങടെ മുലപ്പാലിന് കരം വെച്ചാരുന്നേ നാട്ടീന്ന് കുടീലെക്ക് പണമൊഴുകിയേനെ . ഞാൻ കുടിച്ചേനെക്കാൾ ആദിവാസികളെ രക്ഷിക്കാൻ വന്നൊരാ കുടിച്ചേക്കുന്നേ . പാലോണ്ടേൽ ഇച്ചിരി കുപ്പീൽ എടുത്തോ . കൊച്ചിന് കുടിക്കാൻ കിട്ടുന്നുണ്ടോന്നാർക്കറിയാം “”‘ പോപ്പി ചില്ലലമാരയിൽ നിന്നും പുട്ട് എടുത്തു വാട്ടിവെച്ചിരുന്ന വാഴയിലയിൽ പൊതിഞ്ഞു .

”” ആരേം കാണുന്നില്ലല്ലോ മനുഷ്യാ “” നേരം പുലർന്നു ന്ന് ഇരുൾ പരക്കാറായിട്ടും ആരെയും കാണാത്തപ്പോൾ നളിനി കോട്ടുവായിട്ടു .

“” ആകെക്കൂടെ പത്തുപന്ത്രണ്ടു ഹിന്ദിക്കാരല്ലേ വരുന്നുള്ളൂ നളിനി ചേച്ചീ . ലോക്ക് ഡൌൺ തുടങ്ങിയത് കൊണ്ട് അവരെയിങ്ങോട്ട് സുലൈമാന് കൊണ്ടവിടാൻ പറ്റത്തില്ലല്ലോ .പിള്ളെച്ചേട്ടാ ചായയെടുത്തെ “” മെമ്പർ സുധാകരൻ പറഞ്ഞോണ്ട് അകത്തുകയറി ബെഞ്ചിലിരുന്നു .

“‘ മെമ്പറ് അടിവാരത്തോട്ടങ്ങനെ പോകും ?””’ മത്തായി രണ്ട് ചാക്ക് നിറയെ കാച്ചിലും ചേമ്പും വാഴക്കുലയും കൊണ്ട് വന്നു ചായക്കടയുടെ മൂലക്ക് വെച്ചിട്ട് ബക്കറ്റിൽ നിന്ന് വെള്ളമെടുത്തു കൈകഴുകി . മത്തായി മല മേലെ കുറച്ചുസ്ഥലം പണ്ടേ വെട്ടിപ്പിടിച്ചിട്ടുണ്ട് . ഞായറാഴ്ച ബസോടാറില്ല . അന്ന് മത്തായി തന്റെ സ്ഥലത്ത് പണിയെടുക്കും .

“‘ ഓ … വൈകിട്ടാകുമ്പോ എവിടെയാണോ അതാ എന്റെ വീടും നാടും . ഞങ്ങള് രാഷ്ട്രീയക്കാര് ജനങ്ങൾക്ക് വേണ്ടിയല്ലേ ജീവിക്കുന്നെ “‘ സുധാകരൻ പല്ലിളിച്ചു ചിരിച്ചു .

”’ ദേണ്ടെ പോലീസ് വരുന്നാശാനെ …”’ പോപ്പി ഓടിക്കിതച്ചുവന്നു കടയിൽ കേറി .

“‘ എവിടെവരെയായടാ “” മെമ്പർ ഷർട്ടിന്റെ കോളർ നേരെയാക്കി .

“‘ മൂന്നാം വളവ് കേറി “‘

“‘എന്നാലിപ്പയിങ്ങെത്തും . പേടിക്കണ്ട പുതിയ എസ്സയ്യാ …. ഞാൻ പരിചയപ്പെട്ടതാ . നമ്മൾക്കൊക്കെ സഹായ മനസ്കത ഒള്ളവനാ “‘ മെമ്പർ ബക്കറ്റിലെ വെള്ളെമെടുത്തു തലയിൽ തെറിപ്പിച്ചു ഭിത്തിയിലെ ചെളിപിടിച്ച കണ്ണാടിയിൽ നോക്കി മുടി ചീകി .

Leave a Reply

Your email address will not be published. Required fields are marked *