അവിടെ നടന്നതൊന്നും ആ നാലാം ക്ലാസ്ക്കാരിക്ക് മനസ്സിലായില്ല പക്ഷെ തന്റെ രൂപം പുറത്തു കാണിക്കാൻ പറ്റുന്നത് അല്ല എന്ന് അവൾക്ക് മനസ്സിലായി. ആ അറിവ് അവൾക്ക് ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു.
നാലാം ക്ലാസ്സിലെ നാടകത്തിന്റെ അനുഭവത്തിനു ശേഷം മഞ്ജു കണ്ണാടി നോക്കുന്നതെ നിർത്തി. അവൾക്ക് അവളുടെ രൂപത്തിനോട് വെറുപ്പ് ആയിരുന്നു. മഞ്ജുവിന്റെ മനസ്സിൽ ആത്മവിശ്വാസത്തിന്റെ ഒരു കണിക പോലും നല്കാൻ ആരും ഉണ്ടായിരുന്നില്ല. രൂപത്തിനോട് ഉള്ള ദേഷ്യം അവൾ പഠിത്തത്തിൽ തീർത്തു. കൊട്ട കണക്കിന് മാർക്കുമായി ആണ് അവൾ എല്ലാ ക്ലാസും പാസ് ആയിരുന്നത്. ആ സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല മാർക്ക് വാങ്ങി അവൾ പത്താം ക്ലാസ് പാസ് ആയി.
പ്ലസ് വൺ പഠിക്കുമ്പോൾ അവൾ ആരോടും കൂട്ടിലായിരുന്നു. ഉച്ചക്ക് അവൾ എന്തെങ്കിലും പുസ്തകം വായിച്ചു ക്ലാസ്സിൽ തന്നെ ഇരിക്കും. എല്ലാവരോടും കൂട്ട് കൂടാൻ ആഗ്രഹം ഉണ്ടെങ്കിലും അവളുടെ രൂപത്തിനോട് ഉള്ള പേടി അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു. അങ്ങനെ ഇരിക്കെ ക്ലാസ്സിലെ ഉഴപ്പനും സർവോപരി പെൺകുട്ടികളുടെ കണ്ണിലുണ്ണിയുമായ ഒരു പയ്യൻ അവളോട് സൗഹൃദം ആരംഭിച്ചു. ആ സൗഹൃദത്തിൽ അവൾ വളരെ അധികം സന്തോഷിച്ചു. മെല്ലെ അവൾ അവനോട് കൂടുതൽ അടുക്കുകയായിരുന്നു. അവൻ മഞ്ജുവിന്റെ എറ്റവും അടുത്ത സുഹൃത്ത് ആയി മാറി. പ്ലസ് വൺ ക്ലാസ് കഴിയാറായി. കുട്ടികൾ ഒക്കെ കൂടി അവസാനത്തെ ദിനം സീക്രട്ട് ഫ്രണ്ട് കളിക്കാം എന്ന തീരുമാനത്തിൽ എത്തി. ക്ലാസ്സിലെ എല്ലാ കുട്ടികളുടേയും പേര് എഴുതിയ കടലാസ് ചുരുളുളളിൽ നിന്നും നമ്മൾ ഒരെണ്ണം എടുക്കേണം. ആ ആളുടെ സീക്രട്ട് ഫ്രണ്ട് ആണ് നമ്മൾ. ക്ലാസ് അവസാനിക്കുന്നതിന്റെ തലേദിവസം നമ്മൾ നമ്മുടെ സീക്രട്ട് ഫ്രണ്ടിനു ഒരു ഗിഫ്റ്റ് കൊടുക്കണം, ക്ലാസ് അവസാനിക്കുന്ന ദിവസം നമ്മുടെ സീക്രട്ട് ഫ്രണ്ട് നമ്മുക്കും ഒരു ഗിഫ്റ്റ് തരും.
മഞ്ജു വളരെ സന്തോഷത്തോടെ തനിക്ക് നേരെ നീട്ടിയ പാത്രത്തിൽ നിന്നും കടലാസ് ചുരുൾ എടുത്തു. ചുറ്റും നോക്കിയപ്പോൾ അവളുടെ സുഹൃത്ത് ക്ലാസിന് വെളിയിൽ ആകപ്പാടെ സങ്കടത്തോടെ നിൽക്കുന്നു. അവന് എന്തു പറ്റി എന്നറിയാനുള്ള ആകാംഷ മഞ്ജുവിനെ ഭരിച്ചു. അവൾ അവന്റെ അടുത്തേക്ക് നടന്നു ചെന്നു.
“അളിയാ എന്ത് പറ്റി. ആകപ്പാടെ ഒരു മൂഡൗട്ടിൽ ആണലോ?” അവിടേക്ക് നടന്നു വന്ന വേറെ ഒരു കുട്ടി മഞ്ജുവിന്റ സുഹൃത്തിനോട് ചോദിച്ചു.
“മൈര്! എനിക്ക് ആ കരിംപൂറി മഞ്ജുവിനെയാണ് സീക്രട്ട് ഫ്രണ്ട് ആയി കിട്ടിയത്.” പുച്ഛത്തോടെ ഉള്ള അവന്റെ മറുപടി.
“അതിനെന്താ നിങ്ങൾ നല്ല കൂട്ടല്ലേ?”