പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]

Posted by

 

 

 

വെതു : അയ്യോ…പുണ്യാളാ…

ദേ അച്ഛനും അമ്മേം…നീ പോയി…

 

 

 

അവൾ പറയാൻ വേണ്ടി തിരിഞ്ഞതും അവന്റെ പൊടി പോലും അവിടെ കണ്ടില്ല…അവൾ അമ്പരപ്പോടെ അവൻ എവിടെ എന്ന് നോക്കി…

 

വേദിക :ഇതെവിടെ പോയി…?

 

ഇതേ സമയം അച്ഛനും അമ്മയും വെപ്രാളത്തിൽ വാതിൽ തുറക്കാൻ വരുന്നു. പക്ഷെ അവർ ഡോറിൽ കൈ വക്കും മുമ്പ് തന്നെ പുണ്യാളൻ വാതിൽ തുറക്കുന്നത് അവളുടെ അച്ഛനും അമ്മയും അവനെ കണ്ട് ഞെട്ടുന്നതും കാണുന്നു…

 

 

 

അച്ഛൻ : ആരാടാ നീ…?

 

 

 

പുണ്യാളൻ : നീയാണോടാ ഇവളുടെ തന്താ..?

 

ഇതേ സമയം അവൾ താഴേക്ക് എത്തിയിരുന്നു.. തന്റെ അച്ഛന്റെ മുന്നിൽ നിൽക്കുന്ന അവനേ കണ്ട് അവളുടെ കിളി മുഴുവൻ പോയി…

 

 

 

പുണ്യാളൻ : ഇങ്ങനെയാണോടോ പെണ്ണുങ്ങളെ വളർത്തുന്നെ

 

 

 

“അച്ഛൻ : പിന്നെ എങ്ങനെയാട പിള്ളേരെ വളർത്തണ്ടേ…? നീ ആരാടാ നാറി….

 

 

 

കാര്യങ്ങൾ വഷളാവുന്നത് കണ്ട വെതു അവന്റെ തലക്ക് ഒരു ഫ്ലവർ വെസ് വഴി അടിക്കുന്നു.. അതോടെ പുണ്യാളനും അവനുള്ളിലെ മുത്തശ്ശിയും അവിടെ തളർന്നു വീഴുന്നു…

 

ഇതേ സമയം അവന്റെ കൂട്ടുകാർ രണ്ടും വന്ന് പുണ്യാളനേ എടുത്തുകൊണ്ടു പോകുന്നു…

 

 

 

ഡി.എസ്.ക്യു പാർട്ടി ഓഫീസ് –

 

 

 

ഉച്ചസമയം

പാർട്ടി ഓഫീസിലെ വിജനമായ ആ മുറിയിൽ തലയ്ക്ക് കൈയും കൊടുത്ത് ഇരിക്കുകയായിരുന്നു വേദിക. തലേദിവസം രാത്രി സ്വന്തം വീട്ടിൽ നടന്ന കാര്യങ്ങൾ ഓർക്കുമ്പോൾ അവൾക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പുണ്യാളന്റെ ആ മാറ്റം, അച്ഛന്റെയും അമ്മയുടെയും മുന്നിൽ വെച്ചുണ്ടായ നാണക്കേട്… എല്ലാം കൂടി ആലോചിച്ച് അവൾ തളർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *