നല്ലൊരു അവധി ദിവസമായിരുന്നു … ആ അച്ചു വിളിച്ചെഴുന്നേൽപ്പിച്ചു ഉള്ള ഉറക്കവും കളഞ്ഞു … പക്ഷെ കണി കൊള്ളാം …കൂടെ മധുരവും … അടുത്ത ഫ്ളാറ്റുകളുമായി അധികം സംസർഗ്ഗം ഇല്ലാത്തതാണ് …വല്ലപ്പോഴും ഇതേ പോലെ മനസിന്റെ കോണിൽ അല്പം സ്നേഹം ഉള്ളവർ പിറന്നാളിനോ അല്ലെങ്കിൽ മറ്റു വിശേഷപ്പെട്ട അവസരങ്ങളിലോ സ്വീറ്റോ മറ്റോ കൊണ്ട് വന്നു തരും … പോഷ് ഏരിയയിൽ ഉള്ള ആ ഫ്‌ളാറ്റിൽ ആർക്കും ഒന്നിനും സമയമില്ലല്ലോ … തങ്ങളെ തന്നെ ശ്രദ്ധിക്കാൻ …. ഓ !! ഇക്കയെ വിളിക്കാൻ മറന്നു …ഷഹാന മൊബൈൽ എടുത്തു ഹസിന് ഡയൽ ചെയ്തു . റിങ് പോകുന്നുണ്ട് . വല്ല മീറ്റിങ്ങിലാവും ..കഴിഞ്ഞാലുടൻ വിളിക്കും .ഒരു സിവിൽ സർവീസ് ഓഫീസറുടെ തിരക്ക് ഷഹാനക്ക് നന്നായി അറിയാം ,രണ്ടു പേരും പരസ്പരം മനസിലാക്കി മനസിലാക്കി ജീവിക്കുന്നത് കൊണ്ട് ജീവിതം സന്തുഷ്ടം . ഒന്നോ രണ്ടോ മാസങ്ങൾ കൂടുമ്പോഴേ കാണുവാൻ പറ്റുകയുള്ളൂ എന്ന ചെറിയ ദുഃഖം ഒഴിച്ച് , .
നടക്കാമല്ലോയെന്നോർത്തപ്പോൾ വണ്ടിയെടുത്തില്ല .അല്പദൂരം നടന്നപ്പോൾ വഴിയരികിലെ മ്യൂസിക് സെന്ററിൽ നിന്നും രാവിലെ ആ പെൺകുട്ടിയുടെ മൊബൈലിൽ നിന്നും കേട്ട അതെ ഗസൽ …ഷഹാനയുടെ കാൽപാദങ്ങൾ അറിയാതെ മ്യൂസിക് സെന്ററിനുള്ളിലേക്ക് ….. സി ഡി ഡ്രൈവിൽ നിന്നും ഒഴുകിയെത്തുന്ന ഗസൽ അവൾ കണ്ണടച്ച് നിന്നാസ്വദിച്ചു …
“”ഹേ ….. ഗോവിന്ദ് …..ഹേ ഗോപാൽ …
ഹേ …… ഗോവിന്ദ് …..ഹേ ഗോപാൽ ..
ഹേ …… ഗോവിന്ദ് …..ഹേ ഗോപാൽ ..
ഹേ …… ദയാ … … നീധാന്
“”
കടയിലെ തിരക്കോ ഷെൽഫുകളിലെ മറ്റു മ്യൂസിക് ആൽബങ്ങളോ അവളുടെ മനസിലോ കാതിലോ പതിഞ്ഞില്ല .താൻ തേടി നടന്ന ആ ഗസലിൽ മുഴുകി നിൽക്കുകയായിരുന്നു അവൾ
“” ഇത് പാക്ക് ചെയ്‌തോളൂ ” ആ ഗസൽ അവസാനിച്ചതുംഷഹാന സിഡി ഡ്രൈവിൽ നിന്നും സിഡി ഊരി അടുത്തു കിടന്ന കവറിലിട്ടു ഷോപ്പ് ഓണർക്ക് നീട്ടി..
“” … അതെന്റെ സിഡി ആണ്..””
പുറകിൽ നിന്ന് ദേഷ്യപ്പെട്ടുള്ള സ്വരം കേട്ടപ്പോൾ ഷഹാന തിരിഞ്ഞു..
സുമുഖനായൊരു ചെറുപ്പക്കാരൻ .നല്ല പൊക്കം.. വെളുത്ത കളർ, അലസമായി കിടക്കുന്ന മുടി, തിളങ്ങുന്ന കണ്ണുകൾ, ഒന്നു രണ്ടു ദിവസം മാത്രം പഴക്കമുള്ള താടി മീശ.. മലയാളിയല്ല, ഒന്നെങ്കിൽ പഞ്ചാബി അല്ലെങ്കിൽ മറ്റേതെങ്കിലും നോർത്ത് ഇന്ത്യൻ വംശജൻ.