“” നിങ്ങൾ ഇതിന്റെ മറ്റൊരു പ്രിന്റ് എടുത്തോളൂ…..ഞാനിത് എടുത്തു പോയി”” ഷഹാന അയാളോട് പറഞ്ഞിട്ട് കടക്കാരന്റെ നേരെ പൈസ നീട്ടി…
” പറ്റില്ല….. അതെന്റെ ആണ്…ഞാൻ പറഞ്ഞിട്ട് പ്ലെ ചെയ്തത്….. നിങ്ങൾക്ക് വേണമെങ്കിൽ സിഡി ഓർഡർ ചെയ്യൂ… അതെനിക്ക് വേണം”” ആ ചെറുപ്പക്കാരൻ ഷഹാനയുടെ കയ്യിൽ നിന്നും സിഡി വാങ്ങാൻ തുനിഞ്ഞു…
ഷഹാനക്ക് ദേഷ്യം വന്നു. അവൾ സിഡി മുറുകെ പിടിച്ചു കടക്കാരനെ നോക്കി. അയാൾ ആകെ വിഷണ്ണനായി നിൽക്കുകയാണ്. ഷഹാന സ്ഥിരം കസ്റ്റമർ ആണ്. അവിടെ തന്നെ ആണ് പലവട്ടം ആ സിഡി തിരക്കിയിരുന്നതും
” സർ….” കടക്കാരൻ അയാളെ നോക്കി എന്തോ പറയാൻ തുനിഞ്ഞു.
“” എന്ത് പറഞ്ഞാലും എനിക്കാ സിഡി വേണം” അയാൾ തീർത്തു പറഞ്ഞു.
നാശം പിടിക്കാൻ… ഇന്ന് കണി കണ്ടതാരെയാണോ… ഷഹാന മനസിൽ പറഞ്ഞു….. അച്ചു… അവളെയാണ് ആദ്യം പറയണ്ടത്. ഒരവധി ദിവസം ഉറങ്ങാൻ പോലും സമ്മതിക്കാതെ വിളിച്ചേഴുന്നേല്പിച്ചു..മറ്റുള്ളവരുടെ മുന്നിൽ നാണം കെടേണ്ടിയും വന്നു . രാവിലെ മുതൽ മനസിലുള്ള പാട്ടാണിത്. അതുണ്ടോ എന്ന് പലവട്ടം ഇയാളോട് ചോദിച്ചിട്ടുമുണ്ട് .. എന്നിട്ട് കൈവശം കിട്ടിയപ്പോൾ വേറെ ഒരാൾ കൊണ്ടുപോയിരിക്കുന്നു
ഷഹാന കടക്കാരനെയും ആ ചെറുപ്പക്കാരനെയും മാറി മാറി നോക്കിയിട്ട് കയ്യിലിരുന്ന സിഡി അവരുടെ മുന്നിലേക്കിട്ടിട്ട് പുറത്തേക്കിറങ്ങി നടന്നു..ആ ചെറുപ്പക്കാരൻ പുറകിൽ നിന്ന് എന്തോ വിളിച്ചു പറയുന്നത്ഷഹാന കേട്ടു …. അവൾ തിരിഞ്ഞു നോക്കിയില്ല .. പെണ്ണുങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവൻ . ഷഹാനക്ക് അയാളോടുള്ള ദേഷ്യം മുളപൊട്ടി
പിന്നെ മറ്റെങ്ങോട്ടും പോകാൻ താല്പര്യപെടാതെ ഷഹാന നേരെ ഫ്ലാറ്റിലേക്ക് മടങ്ങി .ബ്രെക്ഫാസ്റ്റും കഴിച്ചു വീണ്ടും ബെഡിലേക്ക് …. മ്യൂസിക് പ്ലെയറിൽ ഗാനമൊഴുകി .
“” ഹോഷ് വാലോം കോ ഖബര്‍ ക്യാ ബേഖുദി ക്യാ ചീസ്ഹേ
ഇഷ്ക്ക് കീജിയേ ഫയര്‍ സമജിയെ സിന്ദഗി ക്യാ ചീസ് ഹേ “”‘
അൽപനേരം മയങ്ങിയതറിഞ്ഞില്ല , വീണ്ടും കോളിംഗ് ബെൽ അടിക്കുന്നത് കേട്ടാണ് ഷഹാന കണ്ണ് തുറന്നത് … പോയി വാതിൽ തുറന്നു . മുന്നിൽ ചിരിയോടെ അച്ചു . ഷഹാനക്ക് ദേഷ്യമാണ് വന്നത് . രാവിലെ കുത്തിപ്പൊക്കി …ദേ ഇപ്പോഴും . അവൾ കയ്യിലിരുന്ന പില്ലോ എടുത്തു അച്ചുവിനെ അടിച്ചു .
“‘ ആഹാ …. കൊള്ളാലോ …. മാഡം ഇന്ന് ഭയങ്കര ദേഷ്യത്തിലാണല്ലോ …ഇക്ക വല്ലതും പറഞ്ഞോ ?” അടി വക വെക്കാതെ അച്ചു അകത്തേക്ക് കയറി
“‘ ദുഷ്ട …ഇന്ന് രാവിലെ ഉറങ്ങിക്കിടന്ന എന്നെ നീ കുത്തിപൊക്കി …ഇപ്പൊ പിന്നെയും …. “‘
“‘ ഹ ഹ ഹ ….അതാണോ കാര്യം ? …. നീ വല്ലതും എടുക്ക് …നല്ല വിശപ്പ് ….”‘
“‘ പച്ചവെള്ളം തരില്ല നിനക്ക് ….. ഇന്നത്തെ ദിവസം മൊത്തം ബോറാക്കിയത് നീയാ .നീ കാരണം ആൾക്കാരുടെ ഇടയിൽ വരെ നാണം കെട്ടു “‘
“‘ എന്താ ഷാഹി ..നീ കാര്യം പറ ..””
ഷഹാന രാവിലെ മുതൽ ഉണ്ടായത് പറഞ്ഞപ്പോൾ അച്ചു പൊട്ടിച്ചിരിച്ചു . അച്ചു എന്നു വിളിക്കുന്ന അർച്ചനയും കോളേജ് ലക്‌ചറർ ആണ് . യുപിയിൽ .
അല്പം നേരം സംസാരിച്ചിരുന്നപ്പോൾ ആണ് വിശപ്പിന്റെ വിളി വീണ്ടും വന്നത്