“” പാട്ട് നന്നായിരുന്നു.കേട്ടോ….ഞാനാണ് സോറി പറയേണ്ടത്…. ഞാനാണ് അല്പം ഹാഷ് ആയി പെരുമാറിയത്…. അയാം സോറി…… ഞാൻ ഷഹാന””
“” സോറി.. മാഡത്തോട് അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു…. ഇനി കാണുമ്പോൾ ഈ സിഡി തരണമെന്ന് കരുതി ഇരുന്നതാ ” അയാൾ ചിരിച്ചു കൊണ്ട് സിഡി അവൾക്ക് നീട്ടി. “‘ ഞാൻ ഋഷി….. ഋഷികേശ് .””
“‘ വേണ്ട ..ഋഷി തന്നെ . വെച്ചോ … ഇനി കേൾക്കണമെന്ന് തോന്നുമ്പോൾ പാടിച്ചു കേട്ടോളാം “‘ ഷഹാന ചിരിച്ചു .
ഋഷി അവളെ നോക്കി പുഞ്ചിരിച്ചു .
“‘ ഇവിടെ ?” ഋഷി അവളെ നോക്കി .
“‘ എന്റെയൊരു ഫ്രണ്ടിന്റെ വീടിവിടെയടുത്താണ് ..അവിടെയൊരു ഫങ്ക്ഷൻ അതിനു വന്നതാ ……. …ഞങ്ങൾ പതിയെ കാഴ്ചകൾ ഒക്കെ കണ്ടു വരികയായിരുന്നു … അത് കൊണ്ട് ഋഷിയുടെ മനോഹരമായ പാട്ട് കേൾക്കാൻ പറ്റി “‘
“‘ അത്രക്കൊന്നുമില്ല “”
“” .ഹേ .വളരെ മനോഹരം … ഒറിജിനിലിനേക്കാൾ .നല്ലത് . അതാണ് പറഞ്ഞത് ഇനിയെനിക്ക് കേൾക്കണമെങ്കിൽ ഋഷിയെ കൊണ്ട് പാടിച്ചു കേട്ടോളാം എന്ന് “‘
“‘ ഷഹാന എന്ത് ചെയ്യുന്നു ?”
“‘ ഞാൻ ടീച്ചറാണ് … “‘ ഷഹാന അയാൾക്ക് തന്നെ പരിചയപ്പെടുത്തി .
“‘ ഇനിയും ടൗണിൽ വരുമ്പോൾ വിളിക്കൂ … കാണാം ബൈ “”
അച്ചു ഹോൺ അടിച്ചപ്പോൾ ഷഹാന അവിടെനിന്നു പിൻവാങ്ങി .
അവർ ചെന്നപ്പോഴേക്കും ഫങ്ക്ഷൻ കഴിഞ്ഞു വീട്ടുകാർ ഒഴികെ എല്ലാവരും പോയിരുന്നു . സംസാരിച്ചിരുന്ന മദ്ധ്യേ അച്ചുവാന് ആ വിഷയം എടുത്തിട്ടത് .
“‘ വരുന്ന വഴി ഒരു ചെറുപ്പക്കാരനെ കണ്ടിരുന്നു . … നന്നായി പട്ടു പാടുന്ന ഒരാൾ … ആരാണെന്നു വല്ല പിടിയുമുണ്ടോ ?”’
“‘ ഏത് ? എവിടെ വെച്ചാ കണ്ടേ ?”
“‘ പേര് ഋഷി ,,,, ഋഷികേശ് “” ഷഹാന പൂരിപ്പിച്ചു , ഇന്ന് രാവിലെ മുതൽ ഉണ്ടായ കാര്യങ്ങൾ ഷഹാന അവളോട് പറഞ്ഞു . അവസാനം ആ കിണറിൻ കരയിൽ വെച്ച് അയാളുടെ പട്ടു കേട്ടതും പരിചയപ്പെട്ടതും വരെ
“‘ ഈശ്വരാ ….. അയാൾ നിന്നോടിത്രയൊക്കെ സംസാരിച്ചോ ? “”
“‘ അതെന്താടി …ആളൊരു ഭീകര ജീവിയാണോ ? ”’
“‘ ഹേയ് …. ആള് പരമ സാത്‌വികൻ … അന്തർമുഖൻ ….നല്ല ഗായകൻ … പാട്ടിലൊക്കെ നല്ല അറിവാ ..നിനക്ക് ചേരും ഷഹാന …. പിന്നെ നിനക്ക് പറ്റിയ ഒരു കാര്യം കൂടെയുണ്ട് ?”
“‘ എന്താ ?” ഷഹാന അവളെ സാകൂതം നോക്കി