“‘ ആളൊരു ..ഒരു ..എന്താ പറയുക … ഞങ്ങക്കൊക്കെ പറയുകായാണേൽ മെന്റൽ പേഷ്യന്റ് ആയിരുന്നെന്നു പറയും ..നിനക്കത് ഇഷ്ടപ്പെടില്ലല്ലോ … നീ സൈക്കോളജിയിൽ ഗവേഷണം നടത്തുന്ന ആളല്ലേ … . ഈയിടെ അല്പം പാട്ടൊക്കെ കൂടുതലാ അല്ലാതെ കുഴപ്പമൊന്നും അതുകൊണ്ടില്ല . ആൾ ഹരിയാനക്കാരൻ ആണ് . ഇവിടെയും അവർക്ക് കുറെ സ്ഥലം ഉണ്ട് . പാവം പണ്ടൊരു പെൺകുട്ടിയെ ജീവന് തുല്യം സ്നേഹിച്ചിരുന്നു . ആ പെൺകുട്ടി മലേറിയ ബാധിച്ചു മരണമടഞ്ഞു …അന്ന് മുതലാണ് ആൾക്ക് ആ കുഴപ്പം ഉണ്ടായത് ..കുറച്ചു നാൾഹോസ്പിറ്റലിലും ആയിരുന്നെന്നു പറഞ്ഞു കേട്ടിട്ടുണ്ട് ….അയാളത് കൊണ്ട് എല്ലാം ഉപേക്ഷിച്ചു ഹിമാലയത്തിലേക്ക് ശെരിക്കുള്ള ഋഷിയാകാൻ പുറപ്പെട്ടതാ ഹ ഹ ഹ.. മൂന്നു സഹോദരിമാർക്ക് ആകെയുള്ള ആങ്ങളയാ … അയാളുടെ ‘അമ്മ പഞ്ചപാവം . മകനെന്നു വെച്ചാൽ ജീവനാണ് .. അത് പോലെ സഹോദരിമാർക്കും . പലപ്പോഴും പല സ്വഭാവമാ ആൾക്ക് . ആ ‘അമ്മക്ക് അത്കൊണ്ട് വളരെ വിഷമം ആണ് . “”
കേട്ട് കഴിഞ്ഞപ്പോൾ ഷഹാനക്കതു വിശ്വസിക്കാൻ ആയില്ല . അത്രയും സുമുഖനായൊരു ചെറുപ്പക്കാരൻ . നല്ലപോലെ പാടുന്ന ആൾ ..അയാൾക്കങ്ങനെ ഒരു മുഖം ഉണ്ടെന്നു അവൾക്കൊരിക്കലും ഉൾക്കൊള്ളാൻ ആയില്ല . അയാളെ കുറിച്ച് കൂടുതലായറിയാൻ അവൾ ആഗ്രഹിച്ചു
അവിടെ നിന്ന് മടങ്ങുമ്പോൾ , രാവിലെ ആ മ്യുസിക് സെന്ററിൽ വെച്ച് കണ്ടപ്പോൾ ഉണ്ടായിരുന്ന ഋഷിയുടെ ദേഷ്യമുള്ള മുഖം ആയിരുന്നില്ല ..അൽപം മുൻപ് അവളോട് പുഞ്ചിരി തൂകി സംസാരിച്ച മുഖം ആയിരുന്നു മനസിലേക്ക് വന്നത്
, ആ ഗാംഭീര്യശബ്ദത്തിൽ ഉള്ള ആ ഗസലും . ഇനിയെങ്ങനെ അയാളെ കാണും ?
അടുത്തയാഴ്ച പതിവ്പോലെ വീക്കെൻഡിൽ ഷഹാന ഷോപ്പിംഗിനായി ഇറങ്ങി . എന്നത്തേയും പോലെ പുതിയ പാട്ടുകൾ ഉണ്ടോയെന്നെയറിയാനായി അവൾ ഷോപ്പിംഗിനിടയിൽ ആ മ്യൂസിക് ഷോപ്പിൽ കയറിയതും താൻ തേടി നടക്കുന്നയാൾ അവിടെ നിൽക്കുന്നത് കണ്ടു . ഋഷി !!!!!
“‘ ഹലോ …. അറിയുമോ ?”
പക്ഷെ ഋഷി അവളെ അത്ര പരിചയം കാണിച്ചില്ല ..
ഷഹാനയുടെ മനസിലേക്ക് കൂട്ടുകാരി പറഞ്ഞ കാര്യങ്ങളോടിയെത്തി . അവൾ അന്ന് പരിചപ്പെട്ടത് അയാളോട് പറഞ്ഞു . എന്നിട്ടും ഋഷിയുടെ മുഖത്ത് അധികമാറ്റങ്ങൾ ഉണ്ടായില്ല . എന്നാലും ഷഹാന വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല . അയാളെ പറ്റി കൂടുതലായറിയുവാൻ തന്നെ അവൾ തീരുമാനിച്ചു .
” ഒരു കോഫി ആയാലോ ?”
“‘ സോറി, എനിക്കൽപം തിരക്കുണ്ട് “‘
ഋഷി മുഖത്തടിച്ച പോലെ പറഞ്ഞപ്പോൾ ഷഹാനയുടെ മുഖം വിവർണ്ണമായി .
അപ്പോഴേക്കും ആ കടക്കാരൻ അങ്ങോട്ട് വന്നു . അവർ തമ്മിൽ സംസാരിക്കുന്നത് കണ്ട അന്നത്തെ പോലെ അനിഷ്ടസംഭവങ്ങൾ ഉണ്ടാവേണ്ട എന്നയാൾ കരുതിക്കാണും .
ഷഹാന അയാളോട് പുതിയ സിഡികൾ ഏതൊക്കെയാണെന്ന് ചോദിച്ചു . അവളുടെ ഇഷ്ടം നന്നായി അറിയാവുന്ന കടക്കാരൻ നാലഞ്ച് സിഡികൾ അവൾക്ക് നേരെ നീട്ടി .. ഋഷി അതിലേക്ക് ആകാംഷയോടെ നോക്കി . ഷഹാന അതിലെ ഒരു ഗാനം നേർത്ത ശബ്ദത്തിൽ മൂളി .
“‘ പാട്ടറിയുമോ …. “‘ ഋഷി അവളെ നോക്കി ചിരിച്ചു