പ്രണയമാണ് ഇപ്പോഴും [Smitha]

Posted by

കോളേജ് കാന്‍റ്റീനിലെ തന്‍റെ സ്ഥിരം ടേബിളിനടുത്തെക്ക് നടക്കവേ മീര, പതിവിലേറെ വിഷാദമുഖിയായിരുക്കുന്ന സോഫിയയെക്കണ്ട് പുഞ്ചിരിച്ചു.
“പറ,”
സോഫിയയ്ക്ക് അഭിമുഖമായി ഇരുന്നിട്ട് മീര ചോദിച്ചു.
“എന്താ ഇന്നത്തെ പ്രോഗ്രാം?”
“ഇന്നത്തെ പ്രോഗ്രാമോ?”
സോഫിയ ഈര്‍ഷ്യയോടെ ചോദിച്ചു.
“അതേ, ഇന്നത്തെ പ്രോഗ്രാം,”
മീരാ പുഞ്ചിരി നിലനിര്‍ത്തിക്കൊണ്ട് പറഞ്ഞു.
“നിന്നോട് ഇന്നത്തെ പ്രോഗ്രാം എന്താ എന്ന് ചോദിച്ചാ അതിനൊരു മീനിങ്ങെ ഉള്ളൂ വെടക്കൂസേ. എന്താ ഇന്നത്തെ പ്രോബ്ലം. ഹഹഹ,”
മീരാ പൊട്ടിചിരിച്ചു.
“ഓ തമാശിച്ചതാണോ പെണ്ണ്‍?”
സോഫിയയുടെ മുഖം കൂടുതല്‍ ഇരുണ്ടു.
“ഒരു മിനിറ്റെ,”
മീര കൌണ്ടറിലേക്ക് നോക്കി.
“രമേശേട്ടാ ഒരു കട്ടന്‍,”
കൌണ്ടറിലെ മേശക്കരികില്‍ നിന്ന്‍ ഓര്‍ഡര്‍ സ്വീകരിക്കുകയായിരുന്ന മധ്യവയസ്ക്കനോട് മീര വിളിച്ചു പറഞ്ഞു.
“നിനക്കോ?”
സോഫിയുടെ നേരെ നോക്കി അവള്‍ ചോദിച്ചു.
“എനിക്കെങ്ങും ഒന്നും വേണ്ട,”
മുഖത്തെ ഇരുളിമ മാറ്റാതെ സോഫിയ പറഞ്ഞു.
അവളുടെ മുഖഭാവം മീരയില്‍ വീണ്ടും ചിരിയുണര്‍ത്തി.
“നീ ചിരിച്ചോ…”
സോഫിയയുടെ കണ്ണുകള്‍ നിറഞ്ഞു.
“അയ്യേ..ഛെ!! എന്താടീ ഇത്?”
ശബ്ദത്തിലെ കുസൃതിമാറ്റി സഹതാപാര്‍ദ്രമായ സ്വരത്തില്‍ മീര ചോദിച്ചു.
“ആരേലും കാണൂന്നെ. നീ വെഷമിക്കാതെ. നമുക്ക് വഴിയൊണ്ടാക്കാം,”
സോഫിയയില്‍ നിന്ന്‍ കണ്ണുനീര്‍ പൊഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *