പ്രണയമാണ് ഇപ്പോഴും [Smitha]

Posted by

“ഇന്നും ആളെ കണ്ടില്ല; അല്ലേ?”
രമേശേട്ടന്‍ കൊണ്ടുവന്നു വെച്ച കട്ടന്‍ ചായയുടെ ഗ്ലാസ്സില്‍ പിടിച്ചുകൊണ്ട് മീര ചോദിച്ചു.
സോഫിയ ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയനക്കി.
രണ്ടാഴ്ച്ചയ്ക്ക് മുമ്പാണ് സംഭവം.
സോഫിയ രാമനാട്ടുകരയിലേ തന്‍റെ വീട്ടില്‍ നിന്ന്‍ കോളെജിലേക്ക് വരികയായിരുന്നു.
തന്‍റെ സ്കൂട്ടറിനെ പിന്തുടര്‍ന്നു നാലഞ്ചു ബൈക്കുകള്‍ വരുന്നതവള്‍ കണ്ടു.
തിരിഞ്ഞുനോക്കാതെ തന്നെ അതാരാണ് എന്ന് അവള്‍ക്കറിയാം.
സെബാസ്റ്റിയനും സംഘവുമാണ്.
നാളുകളായി ശല്യം ചെയ്യുകയാണ്.
ഇതുവരെ ആരെയുമറിയിച്ചില്ല.
വീട്ടില്‍ പറഞ്ഞാല്‍ അത് വലിയ പ്രശ്നമാകും.
വെട്ടൊന്ന് മുറിരണ്ട് എന്നാണ് ആങ്ങളമാരുടെ രീതി.
തന്‍റെ പഠിപ്പ് വരെ മുടക്കും.
അതുകൊണ്ട് ശല്യം സഹിക്കുകയായിരുന്നു.
സ്കൂട്ടറിനു പിന്നാലെ വരിക.
അശ്ലീല കമന്റുകള്‍ പറയുക.
അതൊക്കെയാണ്‌ കലാപരിപാടികള്‍.
എന്നാല്‍ അന്ന് അവന്മാരുടെ വികൃതി കുറെ കൂടിപ്പോയി.
യൂണിവേഴ്സിറ്റി റോഡിലേക്ക് തിരിയുന്നിടത്ത് വെച്ച് അവര്‍ അവളെ വളഞ്ഞു.
സിനിമയിലൊക്കെ കാണുന്നത് പോലെ മൂന്നുനാല് പ്രാവശ്യം അവളുടെ സ്കൂട്ടറിനു ചുറ്റും അവര്‍ വളയം തീര്‍ത്തു.
ബൈക്കില്‍ നിന്ന്‍ സെബാസ്റ്റിയന്‍ ഇറങ്ങി വന്ന് അവളുടെ കയ്യില്‍ കയറിപ്പിടിച്ചു.
“പൊന്നുമോളല്ലേ, വാന്നേ. നമുക്ക് നല്ല ഒരു ഫിലിമിന് പോകാന്നെ. ബ്ലൂ ഡയമണ്ടില്‍ ഇപ്പോ റയീസ് ആണ്. നമ്മടെ സണ്ണി ലിയോണീടെ ഐറ്റം ഡാന്‍സ് ഒക്കെ ഉണ്ട്. പണ്ടത്തെ പാട്ടില്ലേ…ലൈലാ ഓ ലൈലാ…”
അരയും ചന്തിയുമിളക്കി അവന്‍ ആ പാട്ടിന്‍റെ ആദ്യ വരികള്‍ പാടി.
അപ്പോഴാണ്‌ വെളുത്ത ഒരു കാര്‍ അവിടേക്ക് വന്നത്.
വേഗം സാവധാനത്തിലാക്കി അത് അവരുടെ തൊട്ടുമുമ്പില്‍ മുമ്പില്‍ നിര്‍ത്തി.
അതില്‍ നിന്ന്‍ ഭംഗിയായി വസ്ത്രധാരണം ചെയ്ത, ഇന്‍സര്‍ട്ട് ചെയ്ത ആഷ് നിറമുള്ള ഷര്‍ട്ടും കറുത്ത പാന്‍റ്സും ധരിച്ച നല്ല ഉയരമുള്ള, സുഭഗനായ ഒരാള്‍ ഇറങ്ങി.
അയാള്‍ കറുത്ത ഗ്ലാസ് ധരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *