“വൌ!!”
സെബാസ്റ്റ്യന്‍റെ സംഘത്തിലെ ഒരാള്‍ അയാളുടെ വരവ് കണ്ട് മന്ത്രിച്ചു.
“ആരായിത്?? ….മനോജ് കേ ജയനാണോ?”
“എന്താടാ ഇത്?”
അവളുടെ കയ്യില്‍ പിടിച്ചിരുന്ന സെബാസ്റ്റ്യനോട് ഘനഗാംഭീര്യമുള്ള സ്വരത്തില്‍ അയാള്‍ ചോദിച്ചു.
അയാളുടെ ആജ്ഞാശക്തിയുള്ള ഭാവത്തിനും ശബ്ദത്തിനും മുമ്പില്‍ സെബാസ്റ്റ്യന്‍ ഒന്ന്‍ പതറി.
“ആരാ? നിങ്ങളാരാ?”
“ജില്ലാ കലക്റ്ററെ നോക്കി നിങ്ങളെന്ന് വിളിക്കുന്നോ??”
അയാള്‍ അവന്‍റെ നേരെയടുത്തു.
കലക്റ്റര്‍ എന്ന് കേട്ടതും കൂട്ടാളികള്‍ തിടുക്കത്തില്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോയി.
“എന്ത്വാടാ ഇത്?”
സെബാസ്റ്റ്യന്‍റെ കൈയില്‍ പിടിച്ച് ഞെരിച്ച്കൊണ്ട് അയാള്‍ ചോദിച്ചു.
“തമിഴ് സിനിമയോ? നടുറോട്ടില്‍ വെച്ച് പെമ്പിള്ളേരുടെ കയ്യേല്‍ കേറിപ്പിടിക്കാന്‍? എന്നിട്ട് വഴിയേ പോകുന്ന എന്നെപ്പോലെ ഒള്ലോര്‍ക്ക് വെറുതെ ചിന്ന ദളപതീടെ റോള്‍ ചെയ്യിക്കാന്‍? വില്ലത്തരം കണ്ടിട്ട് ഒറ്റ ചോദ്യമേയുള്ളൂ. ഏത് എമ്മെല്ലേടെ, ഏത് എമ്പീടെ ഏത് കോണ്ട്രാക്റ്ററുടെ മോനാ നീ?”
സെബാസ്റ്റ്യന്‍റെ ദേഹം വിയര്‍പ്പില്‍ പുതഞ്ഞു.
അവന്‍റെ കൈയ്യിലെ അയാളുടെ പിടി ഒന്ന് കൂടി മുറുകി.
“പറയെടാ…”
“ആഹ്,”
അയാളുടെ പിടുത്തത്തിന്‍റെ ദൃഡതയില്‍ അവന്‍ പുളഞ്ഞു.
“എന്‍റെ പപ്പാ ദുബായീലാ…ഹാങ്ങ്…”
“അത് പറ,”
കൈത്തണ്ടയിലെ ഞെരിക്കലിന്റെ വേഗം ഒന്നുകൂടി കൂട്ടി അയാള്‍ ചോദിച്ചു.
“എന്താടാ, വേദനിക്കുന്നോ?”
“ആഹ് ..അതെ പ്ലീസ് പിടി വിട്,”
“നിന്‍റെ എറച്ചിക്ക് നൊന്തപ്പം അതങ്ങ് സഹിക്കത്തില്ല അല്ലേ? ഈ കൊച്ചിന്റെ മനസ്സ് നോന്തത്നീ അറിഞ്ഞാരുന്നോടാ? അന്നേരം നീയൊക്കെ അത് കണ്ട് സുഖിക്കുവല്ലാരുന്നോ?”
അയാള്‍ ശബ്ദമുയര്‍ത്തി.
“ഇനിയില്ല…ഷുവര്‍ സാര്‍..ഇനി ചെയ്യില്ല…തീര്‍ച്ച,”
“അതിനുനിന്റെ തീര്‍ച്ചേടെ ആവശ്യമില്ല. വിമന്‍ മോളസ്റ്റിങ്ങിനു ഞാനങ്ങു കേയ്സ് ചാര്‍ജ് ചെയ്യാമ്പൂവാ നിന്‍റെ പേരില്‍. മോനേ ലൈഫ് കോഞ്ഞാട്ടയാകുവേ,”