പുനർജ്ജന്മം 5
Punarjanmam Part 5 | Author : John abraham
[ Previous Part ] [ www.kkstories.com ]
വൈകുന്നേരം ആറു മണിയാവുന്നു. അങ്കിൾ കുളിയൊക്കെ കഴിഞ്ഞ് ഫ്രഷ് ആയി ഒരു കാവി മുണ്ടും ടീഷർട്ടും ഇട്ട് സിറ്റൗട്ടിലെ ചാരുകസേരയിൽ പത്രം വായിച്ചുകൊണ്ട് ഇരിക്കുകയാണ്. ആ സമയത്താണ് ജാനകി അങ്ങോട്ട് വരുന്നത്. കുറച്ചു ദിവസമായി അവളെ ആ പരിസരത്തൊന്നും കണ്ടിരുന്നില്ല.
അങ്കിൾ: (പത്രം താഴ്ത്തി പതുക്കെ ഒന്ന് നോക്കി) “എവിടെ ആയിരുന്നു ജാനകീ? കുറച്ചു ദിവസം ആയല്ലോ കണ്ടിട്ട്..?”
ജാനകി പതുക്കെ വേച്ചു വേച്ച് സിറ്റൗട്ടിന്റെ പടികയറി വന്നു. അവളുടെ മുഖത്ത് ഒരു ചെറിയ സങ്കടം നിഴലിക്കുന്നുണ്ടായിരുന്നു.
ജാനകി: “ഒന്നും പറയണ്ട വേണുവേട്ടാ.. ഒരു രണ്ടാഴ്ച മുന്നേ ഇങ്ങോട്ട് വരുമ്പോ, കാല് തെറ്റി നിങ്ങടെ മതിലിന്റെ സൈഡിലുള്ള ആ ഓവുച്ചാലിൽ വീണു. കാലൊന്ന് ഉളുക്കി. നടക്കാൻ പറ്റാതെ വീട്ടിൽ ഇരിക്കുകയായിരുന്നു ഇത്രയും ദിവസം.”
അങ്കിൾ: (ഒരു സാധാരണ മട്ടിൽ) “ശ്‌ശെടാ… എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ?”
ജാനകി: (അല്പം പരിഭവത്തോടെ) “അതിന് നിങ്ങൾ എന്നെ അന്വേഷിച്ചാലല്ലേ അറിയൂ? നിങ്ങൾക്ക് എന്നോട് ഒരു താല്പര്യവുമില്ല.. അതാണ് സത്യം.”
അങ്കിൾ പതുക്കെ പത്രം മടക്കി സൈഡിലേക്ക് വെച്ചു. എന്നിട്ട് തന്റെ ആ ഗാംഭീര്യം വിടാതെ പറഞ്ഞു:
അങ്കിൾ: “ജാനകീ.. നിനക്ക് ഭർത്താവുണ്ട്, മകനുണ്ട് . ഞാൻ നിന്റെ അടുത്ത് അധികം മിണ്ടാൻ വന്നിട്ട് നാട്ടുകാരെക്കൊണ്ട് എന്തിനാ വെറുതെ പറയിപ്പിക്കുന്നത്? അതൊക്കെ അറിഞ്ഞു വേണം നമ്മൾ പെരുമാറാൻ.”